Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രാവിലെ വരെ എല്ലാം ഓകെ ആയിരുന്നു; ഉറക്കമുണര്‍ന്ന സുശാന്ത് ജോലിക്കാര്‍ കൊടുത്ത മാതളനാരകം ജ്യൂസ് കുടിച്ചു; പിന്നീട് നടത്തിയത് രണ്ടു ഫോണ്‍ കോള്‍; അവസാന നിമിഷങ്ങള്‍ ഇങ്ങനെ...

15 JUNE 2020 11:06 AM IST
മലയാളി വാര്‍ത്ത

2002 -ല്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ തന്നെ തനിച്ചാക്കി കടന്നുപോയ തന്റെ അമ്മയ്ക്കാണ് സുശാന്ത് തന്റെ വിജയത്തിന്റെ ക്രെഡിറ്റ് എന്നും നല്‍കിയിട്ടുള്ളത്. തനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന, തന്റെ സങ്കടങ്ങള്‍ പങ്കിട്ടിരുന്ന അമ്മയുടെ അവിചാരിത വിയോഗം വലിയൊരു ശൂന്യതയാണ് തന്റെ ജീവിതത്തിലുണ്ടാക്കിയത് എന്നും പല അഭിമുഖങ്ങളിലും സുശാന്ത് പറഞ്ഞിട്ടുണ്ട്.

എന്തായാലും ഇന്ത്യയെ മുഴുവന്‍ ഞെട്ടിക്കുന്ന മരണമായിരുന്നു അത്. സുശാന്തിന്റെ മരണശേഷം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വീഡിയോ കണ്ട് കണ്ണുനിറയാത്ത ഇന്ത്യക്കാരുണ്ടാകില്ല. സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തതാണ് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. എന്തുകൊണ്ട് എന്ന് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ആറുമാസമായി ഈ യുവനടന്‍ ക്ലിനിക്കല്‍ ഡിപ്രഷന് ചികിത്സ തേടുകയായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

സ്വന്തമായി സുശാന്തിന് മുംബൈയില്‍ ഒരു ഫ്ലാറ്റ് ഉണ്ടെങ്കിലും, കുറേക്കൂടി വലിയൊരു വീട്ടില്‍ താമസിക്കണം ഇന്നുണ്ടായിരുന്നതിനാലാണ് എട്ടുമാസം മുമ്പ് സുശാന്ത് ഈ ഫ്ലാറ്റിലേക്ക് താമസം മാറ്റിയത്. ഒറ്റയ്ക്കായിരുന്നില്ല ഈ ഫ്ളാറ്റിലെ സുശാന്തിന്റെ വാസം. ഒപ്പം അദ്ദേഹത്തിന്റെ ക്രിയേറ്റീവ് മാനേജര്‍, ഒരു സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആള്‍ എന്നിവര്‍ താമസമുണ്ടായിരുന്നു. ആ വീട്ടില്‍ താമസമുണ്ടായിരുന്ന ഒരാളും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ പ്രഭാതം തങ്ങളുടെ പ്രിയസുഹൃത്തിന്റെ അവസാനത്തേതാകും എന്നാരും ധരിച്ചിരുന്നില്ല.

രാവിലെ വരെ എല്ലാം ഓകെ ആയിരുന്നു എന്നാണ് വീട്ടിലുള്ളവര്‍ പറയുന്നത്. രാവിലെ ആറരയോടെ ഉറക്കമുണര്‍ന്ന സുശാന്ത് ജോലിക്കാര്‍ കൊടുത്ത മാതളനാരകം ജ്യൂസ് കുടിച്ചു. ഒമ്പതുമണിയോടെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നത്രെ. അതിനു ശേഷം തന്റെ കരിയറിന്റെ തുടക്കം മുതല്‍ പരിചയമുള്ള മഹേഷ് ഷെട്ടി എന്ന നടനുമായും ഫോണില്‍ സംസാരിച്ചിരുന്നു സുശാന്ത്. 'കിസ് ദേശ് മേം ഹോഗാ മേരാ ദില്‍' എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സുശാന്തിന്റെ അടുത്ത സ്നേഹിതനായിരുന്ന മഹേഷിനോടായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സംഭാഷണം. അതിനു ശേഷം മുറിക്കുള്ളില്‍ കയറി വാതിലടച്ചതാണ്. പത്തുമണിയോടെ പ്രാതലിന് എന്തുവേണം എന്ന് ചോദിയ്ക്കാന്‍ വേണ്ടി കുക്ക് ചെന്ന് വാതില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞും തുറക്കാതെ വന്നപ്പോള്‍ മാനേജരാണ് സുശാന്തിന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അവര്‍ ഉടന്‍ തന്നെ ഫ്ലാറ്റിലെത്തുകയും, മറ്റൊരു താക്കോല്‍ ഉണ്ടാക്കിച്ച് വാതില്‍ തുറപ്പിക്കുകയും ചെയ്തു. വാതില്‍ തുറന്നപ്പോള്‍ സുശാന്ത് ഫാനില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് അവരെല്ലാവരും കണ്ടത്.

പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്ത് സിംഗ് രാജ്പുത് മരിച്ചിട്ടുള്ളത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസില്‍ വിളിച്ചറിയിച്ചത് വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന ആളാണ്. രണ്ടുമണിയോടെ വിവരം കിട്ടിയ ബാന്ദ്ര പൊലീസ് രണ്ടരയോടെ തന്നെ ഫ്ലാറ്റില്‍ എത്തി. അതിനു ശേഷം അവര്‍ അന്വേഷണം തുടങ്ങി. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു. വൈകുന്നേരം അഞ്ചരയോടെ മൃതദേഹം ഡോ. ആര്‍ എന്‍ കപൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends