പതിനൊന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസില് സഹോദരന്മാര് അറസ്റ്റില്

കോഴിക്കോട് പൂവ്വാട്ട്പറമ്പ് തോട്ടുമുക്കത്ത് പലവ്യഞ്ജന കട നടത്തുന്ന അഷ്കര്, അക്ബര് എന്നീ സഹോദരന്മാര് പോക്സോ കേസില് അറസ്റ്റിലായി.
പതിനൊന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മെഡിക്കല് കോളജ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന പ്രതികള് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില് കുന്നമംഗലം ബസ് സ്റ്റാന്ഡില് വച്ച് എസ്ഐ ടി.വി. ധനഞ്ജയ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകീട്ടാണ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയില് ഹാജരാക്കി. കുട്ടിയെ കടയിലും പള്ളിയിലും വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
https://www.facebook.com/Malayalivartha
























