ലോക്ക് ഡൗണിൽ വനത്തിനുള്ളില് തമ്പടിച്ചു... വനപാലകര് നോട്ടമിട്ടതോടെ കണ്ണിൽ കുടുങ്ങിയത് റാന്നിയിലെ അറിയപ്പെടുന്ന മാന്യന്മാർ! ചാരായം വാറ്റിനിടെ കയ്യോടെ പിടിക്കുടിയത് അതി സാഹസികമായി... സംഭവം ഇങ്ങനെ...

ലോക്ക് ഡൗണിലും രൂക്ഷമായിരിക്കുകയാണ് ചാരായം വാറ്റ്. ഇപ്പോഴിതാ റാന്നിയിൽ വനത്തിനുള്ളില് ചാരായം വാറ്റിയ രണ്ടു പേരെ വനപാലകര്. ഒരാള് ഒളിവിലാണ്. പിടികൂടിയവരെ എക്സൈസിന് കൈമാറി. വാലു മണ്ണില് വീട്ടില് അശോക് കുമാര്, മുണ്ടയ്ക്ക പറമ്ബില് വീട്ടില് കിളി എന്ന് വിളിക്കുന്ന ജോമോന് വര്ഗീസ് എന്നിവരെയാണ് പിടികൂടിയത്.
ആനച്ചന്ത കോട്ടു വള്ളില് വീട്ടില് സനല് ഒളിവില് പോയത്. വാറ്റു സങ്കേതത്തില് നിന്നും 10 ലിറ്റര് ചാരായവും 130 ലിറ്റര് കോടയും പിടികൂടി. ജനവാസ മേഖലയോടു ചേര്ന്ന വനത്തില് ആനച്ചന്ത ഭാഗത്ത് ചാരായം വാറ്റുകയായിരുന്നു ഇവര്.
ചിറ്റാര് എക്സൈസും കൊച്ചുകോയിക്കല് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും ചേര്ന്നാണ് ഇവരെ പിടികൂടിയത്. പ്രതികളേയും തൊണ്ടിയും എക്സൈസിനു കൈമാറി.
അതേസമയം കണ്ണൂരിൽ എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചത് ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 10,000 ലിറ്ററിലധികം വാഷ്. 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് മനസിലാക്കാതെയാണ് പലരും വാറ്റ് തുടങ്ങുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു.
ലോക്ക് ഡൗണ് തുടങ്ങി ആദ്യ ദിവസങ്ങളിൽ മലയോര മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ചാരായ വാറ്റ്. എന്നാൽ ഒരു മാസമാകുമ്പോഴേക്കും ഗ്രാമ, നഗര വ്യത്യാസമില്ലാതെ വീടുകളിലും പൊതുസ്ഥലങ്ങളിലും വരെ വാറ്റ് വ്യാപകമായി.
ലോക്ക് ഡൗണിന് മുമ്പ് കണ്ണൂരിൽ ഒരു മാസം ശരാശരി പിടിച്ചെടുത്ത് നശിപ്പിപ്പിച്ചിരുന്നത് 1000 ലിറ്ററോളം വാഷ് മാത്രം. എന്നാൽ ലോക്ക് ഡൗണ് തുടങ്ങി ഒരു മാസത്തിനിടെ കണ്ടെത്തി നശിപ്പിച്ചത് 11679 ലിറ്റർ. പത്തിരട്ടിയിലധികം വർധന. 840 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 73 ലിറ്റർ ചാരായവും പിടിച്ചെടുത്തു.
മൂന്ന് സ്ത്രീകളുൾപ്പെടെ പതിനാല് പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുളളവർ എക്സൈസ് സംഘം എത്തുന്നതിന് മുന്നേ സൂചനകിട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ വ്യാപക അന്വേഷണവും അറസ്റ്റുമുണ്ടാകുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
https://www.facebook.com/Malayalivartha
























