കുടുംബാംഗങ്ങള്ക്ക് താന് കാരണം കോവിഡ് പകരുമെന്ന ഭയത്താല് കോവിഡ് നെഗറ്റീവായ ഐആര്എസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി

കുടുംബാംഗങ്ങള്ക്ക് താന് കാരണം കോവിഡ് പകരുമെന്ന ഭയത്താല് കോവിഡ് നെഗറ്റീവായ ഐആര്എസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി. ഡല്ഹി ദ്വാരക സൗത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് 56 വയസ്സുകാരനായ ഉദ്യോഗസ്ഥന് കാറിനുള്ളില് ജീവനൊടുക്കിയത്. കാറില്നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലാണ് താന് കാരണം കുടുംബാംഗങ്ങള്ക്ക് കോവിഡ് പകരുമെന്ന ഭയമാണ് മരിക്കാന് കാരണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കാറില് അബോധാവസ്ഥയില് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആസിഡ് കുടിച്ച് ജീവനൊടുക്കിയെന്നാണ് സംശയം. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയനായ ഉദ്യോഗസ്ഥന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
പക്ഷേ, തനിക്ക് രോഗമുണ്ടെന്നും താന് കാരണം കുടുംബാംഗങ്ങള്ക്കും രോഗമുണ്ടാകുമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ഭയം. ഡല്ഹിയിലും മറ്റും രോഗവ്യാപനം വര്ധിക്കുന്നതിലും ആശങ്കയുണ്ടായിരുന്നു. സംഭവത്തില് കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും കുടുംബാംഗങ്ങളില്നിന്ന് വിവരം ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























