അതിജീവനത്തിന് കരുത്ത് നൽകി; എം.ജി.രാധാകൃഷ്ണന്റെ നിഴൽ മാഞ്ഞു പത്മജയെ മറക്കാനാകതെ കേരളം

സംഗീത സംവിധായകന് പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കവയത്രി, ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില് ശ്രദ്ധേയയാണ്. 2013ൽ ‘മിസ്റ്റര് ബീന്’ എന്ന ചിത്രത്തിലൂടെ മകന് എം.ആര്. രാജാകൃഷ്ണന് ഈണമിട്ട പാട്ടുകള്ക്ക് വരികളെഴുതിയാണ് മലയാള സിനിമയില് ഗാനരചനാരംഗത്തെത്തിയത്. എം.ജി. രാധാകൃഷ്ണന് സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്ക്കും വരികളെഴുതി.
സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ലോക്ഡൗണിൽ നിന്ന് അതിജീവനം എന്ന സന്ദേശവുമായ കഴിഞ്ഞ ആഴ്ച മൗത്ത് ഓർഗനിൽ ‘എല്ലാരും ചൊല്ലണ്’ എന്ന പ്രശസ്ത ഗാനം വായിച്ചതും പോസ്റ്റു ചെയ്തു.മലയാള ചലച്ചിത്രഗാനരംഗത്ത് പ്രശസ്തനായ എം.ജി.രാധാകൃഷ്ണനൊപ്പം മിക്ക വേദികളിലും നിഴൽപോലെ കൂട്ടായി പത്മജയുണ്ടായിരുന്നു. ചലച്ചിത്ര സാംസ്കാരിക ലോകത്ത് വലിയ സുഹൃത്ബന്ധത്തിന് ഉടമയായിരുന്നു അവർ. എം.ആർ.രാജാകൃഷ്ണൻ, കാർത്തിക മക്കൾ ആണ് . ഗായകൻ എം.ജി.ശ്രീകുമാർ, സംഗീതജ്ഞ പ്രഫ. കെ.ഓമനക്കുട്ടി എന്നിവരാണ് ഭർതൃസഹോദരങ്ങൾ. ചെന്നൈയിൽ സൗണ്ട് ഡിസൈനറായി പ്രവർത്തിക്കുന്ന മകൻ രാജാകൃഷ്ണനും ദുബായിലുള്ള മകൾ കാർത്തികയും എത്തിയ ശേഷമാകും സംസ്കാരചടങ്ങുകൾ തീരുമാനിക്കുക. 2010 ജൂലൈ രണ്ടിനാണ് എം.ജി.രാധാകൃഷ്ണനായിരുന്നു അന്തരിച്ചത്.
https://www.facebook.com/Malayalivartha
























