മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണയും മുഹമ്മദ് റിയാസും വിവാഹിതരായി, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില് രാവിലെ 10.30 നായിരുന്നു വിവാഹം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില് രാവിലെ 10.30 നായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോള് പാലിച്ച് നടന്ന വിവാഹത്തില് ബന്ധുക്കളും സുഹൃത്തുക്കളും ഉള്പ്പെടെ കുറച്ച് മാത്രമാണ് സംബന്ധിച്ചത്. ഐടി സംരംഭകയാണ് വീണ.
എസ്എഫ്ഐയിലൂടെ വിദ്യാര്ത്ഥി രാഷ്ട്രീയത്തില് പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തില് നിന്നാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. 2017ല് ആണ് റിയാസ് ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റാവുന്നത്. 2009ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പില് റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























