Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൈയക്ഷര പരിശോധന നടത്താനൊരുങ്ങി അന്വേഷണ സംഘം... കോളജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന മൊഴിയുലറച്ച് നില്‍ക്കുകയാണ് അഞ്ജു ഷാജിയുടെ കുടുംബാംഗങ്ങള്‍

15 JUNE 2020 11:47 AM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൈയക്ഷര പരിശോധന നടത്താനൊരുങ്ങി അന്വേഷണ സംഘം. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കോളജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന മൊഴിയുലറച്ച് നില്‍ക്കുകയാണ് മരിച്ച പൊടിമറ്റം സ്വദേശിനിയായ അഞ്ജു ഷാജിയുടെ കുടുംബാംഗങ്ങള്‍. കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ബന്ധുക്കളുടെ മൊഴിയെടുത്തത്. അഞ്ജുവിന്റെ പിതാവ് ഷാജി, സഹോദരീ ഭര്‍ത്താവ് പ്രവീണ്‍, അനിയന്‍ എന്നിവരില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെ സംഘം മൊഴിയെടുത്തത്. കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം.
പാരലല്‍ കോളജ് ആയതിനാലാണ് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ അഞ്ജു പരീക്ഷ എഴുതാനായി പാലാ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളജിലെത്തിയത്. വിദ്യാര്‍ഥിനി കോപ്പിയടിച്ചുവെന്ന് തെളിയിക്കാനായി കോളജ് അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

വിദ്യാര്‍ഥിനി കോപ്പിയടിച്ചെന്ന ആരോപണം തെളിയിക്കാന്‍ കോളജ് അധികൃതരും കുട്ടിയുടെ നിരപരാധിത്വം തെളിയിക്കാന്‍ കുടുംബവും ശ്രമിക്കുകയാണ്. പഠനകാര്യങ്ങളില്‍ മിടുക്കിയായിരുന്നു അഞ്ജുവെന്നാണ് സഹപാഠികളും ബന്ധുക്കളും പറയുന്നത്. ആദ്യ രണ്ടു സെമസ്റ്ററില്‍ മികച്ച മാര്‍ക്കോടെയാണവള്‍ വിജയിച്ചതെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തി. കോപ്പിയടി പിടിക്കപ്പെട്ടാല്‍ അധികൃതര്‍ പാലിക്കേണ്ട തുടര്‍ നടപടികളൊന്നും കോളജിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് വ്യക്തമായിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends