വിമർശനങ്ങളൂം വിവാദങ്ങളും മറി കടന്നു; ക്ലിഫ് ഹൗസ് വിവാഹവേദിയായി ; റിയാസും വീണയും ഒന്നിച്ചു; എല്ലാം മംഗളമായി

വിമർശനങ്ങളൂം വിവാദങ്ങളും മറി കടന്നു. അവർ ഒന്നിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണയുടെയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും വിവാഹം കഴിഞ്ഞു . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില് വച്ചായിരുന്നു വിവാഹം നടന്നത് . ആദ്യമായിട്ടാണ് ക്ലിഫ് ഹൗസില് വിവാഹം നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള് പാലിച്ചുകൊണ്ട് ലളിതമായ വിവാഹ ചടങ്ങായിരുന്നു നടന്നത്.
ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര് മാത്രമായിരുന്നു ചടങ്ങില് പങ്കെടുത്തുള്ളൂ . ചടങ്ങില് മുഹമ്മദ് റിയാസിന്റെ അച്ഛനും അമ്മയ്ക്കും പങ്കെടുക്കാനായിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള് പാലിക്കേണ്ടതിനാല് തന്നെ 60 വയസ് കഴിഞ്ഞ ഇവര് ചടങ്ങില് നിന്നും വിട്ടുനില്ക്കുകയായിരുന്നു. ഇത്തരത്തില് കോവിഡ് പ്രോട്ടോക്കോളുകള് കര്ശനമായി പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങുകള് നടത്തിയത്. വിവാഹ ചടങ്ങിന് ശേഷം നടക്കുന്ന വിരുന്ന് സല്ക്കാരത്തിലേക്ക് പാര്ട്ടിയിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. പിണറായി വിജയന്റെയും കമല വിജയന്റെയും ഇളയമകളാണ് വീണ. ആശംസകൾ നേർന്നും പലരും രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























