കൊവിഡ് കെയര് സെന്ററുകളില് കഴിയുന്നവരെ നിരീക്ഷണം കാലാവധി കഴിഞ്ഞ് പുറത്തേക്ക് വിടുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി ആലപ്പുഴ ജില്ലാ കളക്ടര്

കൊവിഡ് കെയര് സെന്ററുകളില് കഴിയുന്നവരെ നിരീക്ഷണം കാലാവധി കഴിഞ്ഞ് പുറത്തേക്ക് വിടുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി ആലപ്പുഴ ജില്ലാ കളക്ടര്. സ്രവ പരിശോധന ഫലം വന്ന ശേഷം മാത്രം കെയര് സെന്ററുകളില് നിന്ന് ആളുകളെ പുറത്ത് വിട്ടാല് മതിയെന്നാണ് നിര്ദ്ദേശം.
നിരീക്ഷണത്തില് കഴിയുന്നവരെ അതുവരെ കെയര് സെന്ററുകളില് തന്നെ സംരക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വീടുകളില് എത്തിയ ശേഷം പിന്നീട് രോഗം സ്ഥിരീകരിക്കുന്നത് വ്യാപനത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടര്ന്നാണ് ആലപ്പുഴ കളക്ടറുടെ നിര്ദേശം. ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് തിരക്ക് കൂടിയതോടെ പരിശോധനാഫലം ഒരാഴ്ച വരെ വൈകുന്ന സ്ഥിതിയാണ് നിലവില്.
"
https://www.facebook.com/Malayalivartha
























