ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്... ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്

ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്... ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ബാങ്കിന് പിന്വശത്ത് രണ്ട് കെട്ടിടങ്ങള്ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസിനടുത്ത് പ്രായം വരുന്നയാളാണ് മരിച്ചതെന്നാണ് സൂചന. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മുഖത്തും ശരീരത്തിലും മുറിവുകള് കണ്ടതും കഴുത്തില് കയര് മുറുകാത്ത നിലയില് കണ്ടതുമാണ് കൊലപാതകമെന്ന് സംശയിക്കാന് കാരണം. മൃതദേഹം കെട്ടിത്തൂക്കിയ സ്ഥലത്തും ചോരപ്പാടുകളുണ്ട്.
ബാങ്കിന് സമീപം കട നടത്തുന്നയാളാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള് ശേഖരിച്ചു. ഡോഗ് സ്ക്വാഡിനെ എത്തിച്ചും പരിശോധന നടത്തി. അസി. കമ്മീഷണര് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha
























