ആളൊഴിഞ്ഞ വീട്ടിൽ രക്തക്കളം; കമ്ബിയില് കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം; കൊന്നതെന്ന നിഗമനത്തിൽ പോലീസ്

തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിെന്റ മൃതദേഹം കെട്ടിത്തൂക്കിയ നിലയില് കണ്ടെത്തി. ഐ.സി.ഐ.സി.ഐ ബാങ്കിന് തൊട്ടുപിറകിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഇത് കണ്ടതിനാൽ കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി . കമ്ബിയില് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. രാവിലെ ബാങ്കിലെത്തിയവരാണ് മൃതദേഹം കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് പരിശോധന തുടരുകയാണ്.
കെട്ടിടത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില് രക്തം തളംകെട്ടി കിടക്കുന്നതും സംശയത്തിനിടയാക്കി. .40 വയസിനടുത്ത് പ്രായം വരുന്നയാളാണ് മരിച്ചതെന്നാണ് സൂചന. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ മുഖത്തും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഏതായാലും കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷം മരണകാരണത്തിൽ സ്ഥിരീകരണം ഉണ്ടാകും.
https://www.facebook.com/Malayalivartha
























