Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും മലയാളം അധ്യാപകനുമാ യിരുന്ന ഡോ.ആര്‍. ഭദ്രന് നാടിന്റെ അന്ത്യാഞ്ജലി

15 JUNE 2020 12:56 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട ജില്ലയിലെ സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗം അധ്യാപകനുമായിരുന്ന ഡോ.ആര്‍. ഭദ്രന് (62) നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്നലെ മൈനാഗപ്പള്ളി കോവൂര്‍ ഉത്രട്ടാതി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ജനനം കൊല്ലത്തായിരുന്നെങ്കിലും ഡോ.ആര്‍. ഭദ്രന്റെ തട്ടകം പത്തനംതിട്ടയായിരുന്നു.

കോട്ടയം ബസേലിയോസ് കോളജിലെ അധ്യാപനത്തിനു ശേഷമാണ് കാതോലിക്കേറ്റ് കോളജിലേക്ക് എത്തുന്നത്. പ്രഭാഷകനായും സംഘാടകനായുമൊക്കെ അദ്ദേഹം പത്തനംതിട്ടയുടെ ഹൃദയത്തില്‍ നിറഞ്ഞു നിന്നു. വലിയ ശിഷ്യസമ്പത്തും ജില്ലയിലുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ തുറന്നു പറച്ചിലുകളുടേതായിരുന്നു. അഗാധമായ ചിന്ത അദ്ദേഹത്തിന്റെ വാക്കുകളെ വേറിട്ടതാക്കി. പുതിയ തലമുറയിലെ എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും അദ്ദേഹം പ്രോത്സാഹനമായി മാറി.

കോട്ടയത്തു തമ്പുരാന്റെ കാലകേയവധം ആട്ടക്കഥയുടെ പഠനവും വ്യാഖ്യാനവും, ചിന്തയുടെ വര്‍ണങ്ങള്‍, സാംസ്‌കാരിക ജാലകം, വിമര്‍ശനത്തിന്റെ ജാഗരൂഗതകള്‍, വാക്കിന്റെ ബഹിരാകാശങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഇ.വി. കൃഷ്ണപിള്ള സ്മാരക പുരസ്‌കാരം, കെ.പി.അപ്പന്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളില്‍ രചിച്ച സാഹിത്യ വിമര്‍ശന ലേഖനങ്ങള്‍ക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. കെ.പി.അപ്പന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല, ബെന്യാമിന്‍ തുടങ്ങിയ എഴുത്തുകാരുടെ കൃതികളെ ആസ്പദമാക്കി നടത്തിയിട്ടുള്ള പഠനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അക്കാദമിക് കമ്മിറ്റി അംഗം, കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ അംഗം തുടങ്ങി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എംജി സര്‍വകലാശാല വിദഗ്ധ പാനലില്‍ അംഗമായിരുന്നു.

ഭാര്യ: എന്‍.എസ്.സുലേഖ, എഴുത്തുകാരി ഡോ. എസ്.ബി.കാര്‍ത്തിക, കാര്‍ത്തിക് എന്നിവരാണ് മക്കള്‍. മരുമകന്‍: അനന്തകൃഷ്ണന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends