കെ എസ് ആര് ടി സി ഡ്രൈവര്ക്ക് സമ്പര്ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു... കണ്ണൂര് ഡിപ്പോയിലെ 40 ജീവനക്കാര് ക്വാറന്റീനില്

കെ എസ് ആര് ടി സി ഡ്രൈവര്ക്ക് സമ്പര്ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു... കണ്ണൂര് ഡിപ്പോയിലെ 40 ജീവനക്കാര് ക്വാറന്റീനിലായി. വിദേശത്ത് നിന്നെത്തിയവരെ കണ്ണൂര് വിമാനത്താവളത്തില് നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ കണ്ണൂര് ഡിപ്പോയിലെ ഡ്രൈവര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്ന്ന് കഴിഞ്ഞ 10ന് ഈ ഡ്രൈവര് കണ്ണൂര് ഡിപ്പോയിലെത്തിയിരുന്നു. ഇതേതുടര്ന്ന് ബസും ഓഫീസുമടക്കം അണുവിമുക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha
























