ബസ് ഡ്രൈവർക്കു കോവിഡ് സ്ഥിതീക്കരിച്ച സംഭവം; കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്റീനിൽ

കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്റീനിൽ. ബസ് ഡ്രൈവർക്കു കോവിഡ് സ്ഥിതീക്കരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം എടുത്തത്. രോഗം ബാധിച്ചത് വിമാന താവളത്തിൽ നിന്നും ആളുകളെ കൊണ്ട് വന്ന ഡ്രൈവർക്കാണ്. രണ്ടു വെഹിക്കൾ സൂപ്പർ വൈസർമാരും ക്വാറന്റൈന് പ്രവേശിചിരിക്കുകയാണ്. കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് സ്ഥിതീക്കരിച്ചത്. ഡ്രൈവര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യം കണ്ണൂര് കെഎസ്അര്ടിസി ഡിപ്പോയുടെ പ്രവര്ത്തനത്തെ പ്രതി കൂലമായി ബാധിക്കും.
താജിക്കിസ്ഥാനില് നിന്നെത്തിയ വിദ്യാര്ഥികളെ നാട്ടിലെത്തിച്ചശേഷം ഡ്രൈവര് ഡിപ്പോയില് ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഡ്രൈവറുടെ സമ്പര്ക്കപട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര് കഴിഞ്ഞ ഇരുപത്തിയെട്ടിനാണ് താജിക്കിസ്ഥാനില് നിന്നെത്തിയ വിദ്യാര്ഥികളുമായി കൊല്ലം വരെ യാത്ര ചെയ്തത്. തുടര്ന്നുള്ള വിവിധ ദിവസങ്ങളില് ഇദ്ദേഹം ഡ്യൂട്ടിക്കായി കണ്ണൂര് ഡിപ്പോയില് എത്തിയിരുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടുദിവസം മുമ്പും ഇദ്ദേഹം ഡിപ്പോയില് വന്നു. ഡ്രൈവറുടെ സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ട മുഴുവന് ആളുകളേയും ക്വാറന്റീനില് ആക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























