ലോക്ഡൗണ് ദിനത്തില് ഓട്ടത്തിനു പോയി മടങ്ങിയ ഓട്ടോ ഡ്രൈവര്ക്ക് അന്യായമായി പിഴ ചുമത്തിയതായി പരാതി

കൊല്ലം അഞ്ചാലുംമൂട് ലോക്ഡൗണ് ദിനത്തില് രോഗിയുമായി ഓട്ടം പോയ ഡ്രൈവര്ക്ക് അന്യായമായി പിഴ ചുമത്തിയതായി പരാതി.
രോഗിയെ ആശുപത്രിയിലെത്തിച്ചതിന് കൂലിയായി 140 രൂപ വാങ്ങി.
തൃക്കരുവയില് നിന്നും ഇന്നലെ രാവിലെ കടവൂര് മതിലിലെ ആശുപത്രിയിലേക്കു രോഗിയുമായി ഓട്ടം പോയി മടങ്ങിയ അഷ്ടമുടി സ്റ്റാന്ഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ കടവൂര് ബൈപാസിലുണ്ടായിരുന്ന കണ്ട്രോള് റൂമിലെ പൊലീസുകാരാണ് തടഞ്ഞത്.
ഓട്ടോ ഡ്രൈവറെ വിശ്വാസത്തിലെടുക്കാതെ 1000 രൂപ പിഴ ചുമത്തുകയും ചെയ്തു.
കാര്യം വിശദമാക്കിയെങ്കിലും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തി പിഴ അടയ്ക്കാനായിരുന്നു മറുപടി. വൈകിട്ടോടെ പണവുമായെത്തി പിഴ അടച്ചു.
https://www.facebook.com/Malayalivartha
























