കണ്ണൂരിൽ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു.. ഇതോടെ കെഎസ്ആര്ടിസി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്റീനിൽ

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന ഡ്രൈവർക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്
രോഗബാധിതനായ ഡ്രൈവർ കണ്ണൂരിലെ ഡിപ്പോയിൽ വിശ്രമിച്ചിരുന്നു എന്ന റിപ്പോർട്ടിനെത്തുടർന്നു കെഎസ്ആര്ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്. രണ്ട് വെഹിക്കിൾ സൂപ്രവൈൻമാരും ക്വാറൻറീനിലാണുള്ളത്. കണ്ണൂര് നാല് പേര്ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം സഹപ്രവര്ത്തകന് കൊവിഡ് സ്ഥിരീകരിച്ചിട്ടും വേണ്ടത്ര സുരക്ഷാമുൻകരുതലുകൾ ഇല്ലെന്ന് വ്യക്തമാക്കി കണ്ണൂരിലെ കെഎസ്ആര്ടിസി ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ബസിൽ ഡ്രൈവർമാരുട ക്യാബിൻ പൊളിത്തീൻ ഷീറ്റ് കൊണ്ട് മറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് പ്രതിഷേധം. സാനിറ്റൈസര് പോലും ഇവിടെ ലഭ്യമല്ലെന്നും പ്രതിഷേധക്കാര് പറഞ്ഞു
https://www.facebook.com/Malayalivartha
























