കോവിഡൊന്നും വകവയ്ക്കാതെ ടിക്ടോക് താരമായ പെൺകുട്ടി വീട് വിട്ടിറങ്ങിയത് ഇന്സ്റ്റാഗ്രാം കാമുകനോടൊപ്പം ജീവിക്കാന്! സഹായിയായി ഒപ്പം കൂടിയത് ഫേസ്ബുക്ക് സുഹൃത്ത്; മൂവാറ്റുപുഴയിൽ നിന്നും 8 കാരി എത്താൻ ശ്രമിച്ചത് ബെംഗളൂരുവിൽ; ഒടുക്കം കൊച്ചിയിൽ വെച്ച് പോലീസ് കയ്യോടെ പൊക്കിയപ്പോൾ തിരിഞ്ഞു മറിഞ്ഞു കാമുകൻ! പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാന് വീടുവിട്ടിറങ്ങിയ 18കാരി കബളിപ്പിക്കപ്പെട്ടു.മൂവാറ്റുപുഴ സ്വദേശിനിയായ പെണ്കുട്ടിയാണ് ബംഗളുരു സ്വദേശിയായ യുവാവിനെ ഒപ്പം ജീവിക്കാന് ഇറങ്ങിപ്പുറപ്പെട്ടത്. ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ കാമുകനെ കാണാന്, ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറുടെ കൂടെ പുറപ്പെട്ട ടിക് ടോക് താരമായ ഡിഗ്രി വിദ്യാര്ഥിനിയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തു നിന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇതോടെയാണ് സംഭവ ബഹുലമായ കഥയുടെ ചുരുളഴിയുന്നത്. നാടകീയതകള്ക്കൊടുവില് പെണ്കുട്ടിയെ മാതാപിതാക്കള്ക്കൊപ്പം പോലീസ് പറഞ്ഞയച്ചു. ശനിയാഴ്ച വൈകിട്ടാണ് മൂവാറ്റുപുഴ സ്വദേശിനിയെ പൊലീസ് കണ്ടെത്തിയത്. കോട്ടയത്തെ കോളജിലെ മൈക്രോബയോളജി ഒന്നാം വര്ഷ വിദ്യാര്ഥിനി 3 മാസം മുന്പാണ് ഇന്സ്റ്റഗ്രാമിലൂടെ ബെംഗളൂരു സ്വദേശിയെ പരിചയപ്പെടുന്നത്.
18 വയസ്സു തികയുമ്ബോള് വിവാഹിതരാകാനും ഇരുവരും തീരുമാനിച്ചിരുന്നതായാണ് പെണ്കുട്ടി പോലീസിനോട് പറഞ്ഞത. 2 മാസം മുന്പ് വിദ്യാര്ഥിനിക്കു 18 വയസ്സു പൂര്ത്തിയായെങ്കിലും ലോക്ഡൗണ് നിയന്ത്രണങ്ങളുള്ളതിനാല് വിവാഹത്തിനെത്താന് സാധിക്കില്ലെന്നു കാമുകന് വ്യക്തമാക്കി.
യുവതി വിവാഹത്തിനു നിര്ബന്ധിച്ചതോടെ ബെംഗളൂരുവില് എത്താന് കാമുകന് ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്കു പോകാന് വിമാനത്താവളത്തിലെത്താനായി വിദ്യാര്ഥിനി ഫെയ്സ്ബുക് സുഹൃത്തായ ഓട്ടോറിക്ഷക്കാരന്റെ സഹായം തേടി. തുടര്ന്ന് ഇയാള് എത്തി വീട്ടുകാരറിയാതെ യുവതിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് ഇരുവരെയും പൊലീസ് കണ്ടെത്തുന്നത്.
മകളെ കാണാതായതായി മാതാപിതാക്കള് നേരത്തെ പൊലീസ് സ്റ്റേഷനില് പരാതി നല്കിയിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച മാതാപിതാക്കള്ക്കൊപ്പം പോകാന് യുവതി തയാറായില്ല.
തുടര്ന്ന് കാമുകനെ പൊലീസ് ഫോണില് വിളിച്ചു. വിവാഹത്തിനു തയാറല്ലെന്നും ഇവരെ അറിയില്ലെന്നും ഇയാള് പറഞ്ഞത് പൊലീസ്, സ്പീക്കര് ഫോണിലൂടെ യുവതിയെ കേള്പ്പിച്ചു. തുടര്ന്നാണ് മാതാപിതാക്കള്ക്കൊപ്പം പോകാന് തയാറായത്.
https://www.facebook.com/Malayalivartha
























