ഞെട്ടൽ മാറാതെ ചെളിക്കുഴി ഗ്രാമം; കല്ല് കൊണ്ടിടിച്ച് കൊന്നു, മുങ്ങിയ പ്രതിക്ക് രക്ഷപ്പെടാന് ഓട്ടോ വിട്ടുകൊടുത്ത് പോലീസ് വലയിലാക്കി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത് ഇങ്ങനെ..

ചുമട്ടുതൊഴിലാളിയെ എറിഞ്ഞുവീഴ്ത്തി കല്ലിനിടിച്ച് കൊന്ന കേസില് അയല്വാസി അറസ്റ്റില്. മുണ്ടക്കയം ചെളിക്കുഴി പുത്തന്പുരയ്ക്കല് ബിജു (നാണപ്പന് ബിജു-36) വിനെയാണ് മുണ്ടക്കയം സി.ഐ. വി.ഷിബു കുമാറും സംഘവും അറസ്റ്റുചെയ്തത്.
മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ചെളിക്കുഴി കോട്ടപറമ്പില് ജേക്കബ് ജോര്ജിനെ (സാബു-53) ശനിയാഴ്ച വൈകീട്ട് ബൈക്കില് വീട്ടിലേക്ക് മടങ്ങുംവഴി പ്രതി ബിജു എറിഞ്ഞ് വീഴ്ത്തിയശേഷം നെഞ്ചില് കരിങ്കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഒളിവില്പ്പോയ ബിജുവിനെ വീടിന് സമീപത്തെ പുരയിടത്തില്നിന്നും ഞായറാഴ്ച രാവിലെ 11-ഓടെയാണ് പിടികൂടിയത്.സാബുവിന്റെ വിയോഗത്തോടെ 2 പെൺമക്കൾ അടങ്ങിയ കുടുംബത്തിന് ആശ്രയം ഇല്ലാതായി. ദാരുണമായ കൊലപാതകം നേരിട്ടു കണ്ടതിന്റെ ഞെട്ടലിലാണു ചെളിക്കുഴി ഗ്രാമം. കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയതു പൊലീസിന്റെ വിദഗ്ധമായ നീക്കത്തിൽ.സാബുവിന്റെ വീടിനടുത്ത് അങ്കണവാടിയുടെ മുൻപിലാണു വാഹനങ്ങൾ ഇടുന്നത്. ഇവിടെ മറ്റു വാഹനങ്ങൾക്കു തടസ്സമായി ബിജു വാഹനം ഇട്ടു എന്നതാണു തർക്കങ്ങൾക്കു കാരണം. ശനിയാഴ്ച രാത്രി സാബുവുമായി ബിജു വഴക്കിട്ടു. എന്നാൽ വലിയ പ്രശ്നങ്ങൾക്കു നിൽക്കാതെ സാബു വീട്ടിലേക്കു കയറിപ്പോകുകയായിരുന്നു എന്നും പിന്നാലെ എത്തിയ ബിജു പ്രകോപനം ഇല്ലാതെ അക്രമാസക്തമായി എന്നും നാട്ടുകാർ പറയുന്നു.
ജേക്കബിന്റെ ഇരുചക്ര വാഹനം പാര്ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജുവുമായി തര്ക്കം നിലനിന്നിരുന്നു. പ്രശ്നം പോലീസ് ഇടപെട്ട് രണ്ടുതവണ പരിഹരിച്ചിരുന്നു. ശനിയാഴ്ചയും തര്ക്കമുണ്ടായി. തുടര്ന്ന് പോലീസ് എത്തി പരിഹരിച്ച് മടങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. കാഞ്ഞിരപ്പള്ളി കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്ട്ടത്തിനുശേഷം ജേക്കബിന്റെ മൃതദേഹം അല്പ്പസമയം ടൗണില് പൊതുദര്ശനത്തിനുെവച്ചു. വൈകീട്ട് അഞ്ചിന് മുണ്ടക്കയം മാര്ത്തോമ പള്ളി സെമിത്തേരിയില് സംസ്കരിച്ചു.
ജേക്കബിന്റെ കൊലപാതകിയെ പോലീസ് കുടുക്കിയത് സുഹൃത്തിന്റെ ഫോണിലൂടെ. ചുമട്ടുതൊഴിലാളിയായ ജേക്കബിനെ കല്ലിനിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം പ്രതി ബിജു ഒളിവില് പോയിരുന്നു. സുഹൃത്തിന്റെ ഫോണിലൂടെ പോലീസ് ബിജുവിനെ ബന്ധപ്പെട്ടപ്പോള് എവിടെയാണുള്ളതെന്ന കൃത്യമായ സ്ഥലം പറഞ്ഞില്ല. പിന്നീട് തനിക്ക് ഇവിടെനിന്ന് രക്ഷപ്പെടാന് വാഹനം തരപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ട് ബിജു സുഹൃത്തിന്റെ ഫോണിലേക്ക് തിരികെ വിളിച്ചു. ഉടന് പോലീസ് ഇടപെട്ട് ഓട്ടോറിക്ഷ തരപ്പെടുത്തി ബിജു പറഞ്ഞ സ്ഥലത്തേക്ക് വിട്ടു. വഴിയില് കാത്തുനിന്ന പോലീസ് ഓട്ടോയില്നിന്ന് ബിജുവിനെ പിടികൂടി. ചോദ്യംചെയ്യലില് ബിജു കുറ്റം സമ്മതിച്ചു.
സംഭവസ്ഥലത്തു ഫൊറൻസിക് അധികൃതർ എത്തി തെളിവുകൾ ശേഖരിച്ചു. രക്തക്കറ പുരണ്ട കല്ലുകൾ സ്ഥലത്തു നിന്നു കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. സാബുവിനെ ആക്രമിച്ച രീതി പ്രതി പൊലീസിനോടു വിവരിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന സാബുവിന്റെ വിയോഗം നാടിനു വേദനയായി മാറി.
https://www.facebook.com/Malayalivartha
























