തിരുവനന്തപുരം ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയില് കണ്ടെത്തിയ മൃതദേഹം വര്ക്കല സ്വദേശിയുടെ... മുഖത്തും ശരീരത്തും പരിക്കേറ്റ പാടുകൾ! സംഘര്ഷത്തില് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്ന ആളുടെ പേരു വിവരങ്ങള് പുറത്ത് വിടാതെ പോലീസ്

ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയില് കണ്ടെത്തിയ മൃതദേഹം വര്ക്കല സ്വദേശിയൂടേതെന്ന് തിരിച്ചറിഞ്ഞു.
സംഘര്ഷത്തില് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്നയാളാണ് മരിച്ചതെന്നും പോലീസ് പറഞ്ഞു.
അതേസമയം, ഇയാളുടെ പേരു വിവരങ്ങള് പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. മുഖത്തും ശരീരത്തും പരിക്കേറ്റ പാടുകളുണ്ട്.
ശ്രീകാര്യം ജങ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ മുഖത്തും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഉദ്ദേശം 40 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷം മരണകാരണത്തിൽ സ്ഥിരീകരണം ഉണ്ടാകും.
https://www.facebook.com/Malayalivartha
























