Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കുടൽ പൊട്ടി അതിദാരുണ മരണം; പൂരങ്ങളുടെ ഒത്ത നടുവിൽ തലയെടുപ്പോടെ വീരനായി നിന്നിരുന്ന ചാന്നാനിക്കാട് വിജയസുന്ദർ എന്ന ഗജകേസരിയുടെ ജീവനെടുത്തത് എരണ്ടക്കെട്ട് എന്ന വില്ലൻ

15 JUNE 2020 02:42 PM IST
മലയാളി വാര്‍ത്ത

പൂരങ്ങളുടെ ഒത്ത നടുവിൽ തലയെടുപ്പോടെ വീരനായി നിന്നിരുന്ന ചാന്നാനിക്കാട് വിജയസുന്ദർ എന്ന ഗജകേസരിയുടെ ജീവനെടുത്തത് എരണ്ടക്കെട്ട് എന്ന വില്ലൻ. ആയുസിന്റെ പാതിപോലും കഴിയും മുൻപ് കൊമ്പൻ വിജയസുന്ദർ അതി ദാരുണമായാണ് ചരിഞ്ഞത്. 38 വയസുമാത്രമുണ്ടായിരുന്ന ബീഹാറി ആനയുടെ ജീവനെടുത്തത് നാട്ടിലെ ഭക്ഷണങ്ങൾ തന്നെയാണ് എന്നാണ് ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ വ്യക്തമാകുന്നത്.

ആനയുടെ വയറ്റിൽ നിന്നും വലിയ കരിങ്കൽ ഉരുളയുടെ പരുവത്തിൽ എരണ്ടമുണ്ടായിരുന്നതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. അതായത് ആനയുടെ വയറ്റിൽ എരണ്ടം കിടന്ന് മല വിസർജനം നടത്താനാവാതെ കുടൽ പൊട്ടി അതിദാരുണമായാണ് വിജയസുന്ദർ മരിച്ചതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പാലക്കാട് അട്ടപ്പാടിയിൽ പിടിയാനയും വയറ്റിലുണ്ടായിരുന്ന കുട്ടിയും വായിക്കുള്ളിൽ പടക്കം ചവച്ച് അതിദാരുണമായി ചരിഞ്ഞതിനേക്കാൾ ക്രൂരമായാണ് ഇപ്പോൾ വിജയസുന്ദറിന്റെ മരണം എന്നാണ് വ്യക്തമാകുന്നത്.

ആനകളുടെ ആയുർദൈർഖ്യം 120 വയസാണ്. നാട്ടിൽ നടക്കുന്ന ആനകൾ പരമാവധി 70-80 വയസുവരെയെങ്കിലും ജീവിക്കും. എന്നാൽ, അതിന്റെ പോലും പകുതി എത്തും മുൻപ് വിജയസുന്ദറിന് ജീവൻ നഷ്ടമാകുകയായിരുന്നു. മേയ് 16 മുതലാണ് ആനയ്ക്കു അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. കോത്തലയിൽ എത്തിച്ച ആനയ്ക്കു ആദ്യം വയറിളക്കവും, വയർ വേദനയും അനുഭവപ്പെടുകയായിരുന്നു.

തുടർന്നു വെറ്റിനറി സർജൻ ഡോ.ബിജു ഗോപിനാഥിന്റെ പരിചരണത്തിനായിരുന്നു. ഇവിടെ വച്ച് വയറിളക്കം പൂർണമായും ഭേദമായ ശേഷം ചാന്നാനിക്കാട്ടെ പുരയിടത്തിലേയ്ക്കു ആനയെ എത്തിച്ചു. എട്ടു ദിവസത്തിനു ശേഷം ആനയ്ക്കു വീണ്ടും രോഗം ബാധിക്കുകയായിരുന്നു. തുടർന്നാണ് ആന ചരിഞ്ഞത്. കോത്തലയിലെ പാറക്കുളത്തിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്നാണ് ആനയ്ക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.

എന്നാൽ, പിന്നീട് ചാന്നാനിക്കാട്ടെ ആനത്തറവാടിന്റെ മുറ്റത്ത് എത്തിച്ചു മരുന്നുകൾ നൽകിയെങ്കിലും കൊമ്പന്റെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ കണ്ടത് വയറിനുള്ളിൽ പുറത്തേയ്ക്കു ഇറങ്ങാനാവാതെ കിടന്ന ആനപ്പിണ്ടമാണ്.

നാട്ടാനയുടെ ഭക്ഷണ രീതികളാണ് ഇവരെ എരണ്ടക്കെട്ട് രോഗികളാക്കി മാറ്റുന്നത്. കാട്ടിലെ ആനകൾ പുല്ലും മരത്തിൻ തൊലിയും കിഴങ്ങ് വർഗങ്ങളും പഴങ്ങളുമാണ് കഴിക്കുന്നത്. എന്നാൽ, കാട്ടിൽ നിന്നും കെണിവച്ച് പിടിച്ചുകൊണ്ടു വന്ന് , പണിയെടുക്കാനും നാലു കാലും കൂച്ചിക്കെട്ടി ഉത്സവപ്പറമ്പുകളിൽ അലങ്കാരമാക്കാനും പണമുണ്ടാക്കാനും ആനപ്രേമം എന്ന പേരിൽ ആനയ്ക്കു പേരിട്ട് കൊണ്ടു നടക്കുന്ന മലയാളി അക്ഷരാർത്ഥത്തിൽ ആനയെ കൊല്ലാക്കൊല ചെയ്യുകയാണ്.

പാലക്കാട് അതിർത്തി ഗ്രാമത്തിൽ ആനയുടെ തലയും വായും തകർന്നു പിടിയാനയും അതിന്റെ കുഞ്ഞും മരിച്ചതിനു പിന്നാലെ നാടിനെ നടുക്കിയ കൊമ്പന്റെ ജീവിത അന്ത്യം അതീവ ദാരുണമായി ഓർമ്മിക്കുകയാണ്. ആന പ്രേമികൾ എന്നു വമ്പ് പറഞ്ഞു നടക്കുന്നവർ അക്ഷരാർത്ഥത്തിൽ ആനയെ പ്രേമിയ്ക്കുന്നുണ്ടെങ്കിൽ, ഇവയുടെ ഭക്ഷണക്രമം എങ്കിലും മാറ്റാൻ ഇടപെടേണ്ട ഘട്ടം അവസാനിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends