47 ആടുകൾ ക്വാറന്റൈനിൽ ; കര്ണാടകയിൽ ആട്ടിടയന് കോവിഡ്

കര്ണാടകയിലെ തുംകൂരു ജില്ലയില് ആടുകളെ വളര്ത്തുന്നയാള്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ 47 ആടുകളെ ക്വാറന്റൈനിലാക്കി. ബംഗളൂരുവില് നിന്ന് 127 കിലോമീറ്റര് അകലെയുള്ള ഗോഡികേരെ ഗ്രാമത്തിലാണ് ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകളെ നിരീക്ഷണത്തിലാക്കിയത്.
ഇയാള് ഉള്പ്പെടെ രണ്ട് പേര്ക്കാണ് ഗ്രാമത്തില് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള് വളര്ത്തുന്ന നാല് ആടുകള് കഴിഞ്ഞ ദിവസം ചത്തതോടെ ആയിരത്തോളം ഗ്രാമവാസികള് ഭീതിയിലായിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച ജില്ലാ ആരോഗ്യ, വെറ്റിറിനറി ഉദ്യോഗസ്ഥര് ഗ്രാമത്തിലെത്തി ആടുകളുടെ സ്രവ സാംപിളുകള് ശേഖരിക്കുകയും ചെയ്തു.
അതേസമയം ആടുകളെ കൂട്ടത്തോടെ കൊല്ലാനെത്തിയതാണെന്ന് കരുതി ആരോഗ്യ സംഘത്തിന് നേരെ ഗ്രാമവാസികള് പ്രതിഷേധം ഉയര്ത്തി. തുടര്ന്ന് ആടുകളില് നിന്ന് രോഗ വ്യാപന സാധ്യതയുണ്ടെന്നും പരിശോധന ആവശ്യമാണെന്നും ഗ്രാമവാസികളെ ബോധ്യപ്പെടുത്തിയ ശേഷമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha


























