പരിശോധനകളുടെ എണ്ണം വര്ധിപ്പിക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്ക്കാര് നിര്ദ്ദേശം

കോവിഡ് പരിശോധനകളുടെ എണ്ണം വര്ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്ക്കാര് നിര്ദ്ദേശം. അടിയന്തരമായി കോവിഡ് പരിശോധനകള് വര്ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിര്ദ്ദേശിച്ചു.
സ്വകാര്യ ലാബുകളേയും ഉള്പ്പെടുത്തി പരിശോധനയുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം നിര്ദ്ദേശിച്ചു. പിആര് ടെസ്റ്റുകള്ക്കൊപ്പം ദ്രുത ആന്റിജെന് പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നും നിര്ദ്ദേശിച്ചിട്ടുണ്ട്.
പരിശോധനകള്ക്കായി ചില സംസ്ഥാനങ്ങളോട് സര്ക്കാര് ഡോക്ടര്മാര്ക്കു പുറമേ സ്വകാര്യ മേഖലയിലെ ഡോക്ടര്മാരെയും ഉപയോഗപ്പെടുത്തണമെന്നും നിര്ദ്ദേശമുണ്ട്. അംഗീകാരമുള്ള എല്ലാ സ്വകാര്യ ഡോക്ടര്മാര്ക്കും പരിശോധനയ്ക്ക് കുറിപ്പടി നല്കാനുള്ള അനുമതി നല്കണം.
https://www.facebook.com/Malayalivartha


























