വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യംചെയ്യും; കേസിന്റെ അന്വേഷണം നിര്ണായക ഘട്ടത്തിലാണെന്ന് പോലീസ്

കണിച്ചുകുളങ്ങര എസ്എന്ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില് വെള്ളാപ്പള്ളി നടേശനെ പോലീസ് ചോദ്യം ചെയ്യും. കേസിന്റെ അന്വേഷണം നിര്ണായക ഘട്ടത്തിലാണെന്നും പോലീസ് അറിയിച്ചു.
നേരത്തേ, വെള്ളാപ്പള്ളിയുടെ സഹായി കെ.എല്. അശോകനെ പോലീസ് ചോദ്യം ചെയ്തിരുന്നു. കണിച്ചുക്കുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. മരിക്കുന്നതിന് മുമ്ബ് മഹേശന് പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങള് പോലീസ് ചോദിച്ചറിഞ്ഞു.
അതേസമയം കെ.കെ മഹേശൻ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. പിടിക്കപ്പെടുമെന്ന് കണ്ടപ്പോഴാണ് ജീവനൊടുക്കിയതെന്നും തുഷാർ ആരോപിച്ചു. കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ വൻ സാമ്പത്തിക ക്രമക്കേടുകളാണ് നടന്നത്. ഒരു കോടി മൂന്നരലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകൾ ഉണ്ടാക്കി തട്ടാൻ ശ്രമിച്ചു. ആകെ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തി. പിടിക്കപ്പെടുമെന്നായപ്പോൾ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുടുക്കാൻ ശ്രമിച്ചു. ആത്മഹത്യാക്കുറിപ്പിലൂടെ ജനറൽ സെക്രട്ടറിയെ കേസിൽപ്പെടുത്താൻ ശ്രമം നടത്തി. ഇതെല്ലാം അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്ന് തുഷാർ പറഞ്ഞു.
https://www.facebook.com/Malayalivartha


























