Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇ-മൊബിലിറ്റി പദ്ധതി സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ തുടര്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി , ചീഫ് സെക്രട്ടറി ഫയല്‍ പരിശോധിച്ചത് താന്‍ ആവശ്യപ്പെട്ടിട്ടെന്ന് മുഖ്യമന്ത്രി

02 JULY 2020 06:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

ഇ-മൊബിലിറ്റി പദ്ധതിയെ സംബന്ധിച്ച് രമേശ് ചെന്നിത്തല ഉന്നയിച്ച തുടര്‍ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. താന്‍ നിര്‍ദേശിച്ച പ്രകാരമാണു പദ്ധതി സംബന്ധിച്ചു ചീഫ് സെക്രട്ടറി നിലപാട് അറിയിച്ചതെന്നും അതു മറച്ചുവച്ചാണു ഫയലിലെ ഒരു ഭാഗം മാത്രം ഉയര്‍ത്തിക്കാട്ടി ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറിയോട് ഫയല്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല ഭാവിക്കു വേണ്ടിയുള്ള ഒരു പദ്ധതിയും ആക്ഷേപങ്ങളുടെ പേരില്‍ ഉപേക്ഷിക്കുകയില്ല - മുഖ്യമന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറി കണ്ടെത്തിയതു കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മാണ കരാറിലേക്കു പോകാതിരുന്നത് എന്നാണ് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ഫയല്‍ ചീഫ് സെക്രട്ടറിയുടെ അടുത്തേക്കു നടന്നു പോയതല്ല. ചീഫ് സെക്രട്ടറി അഭിപ്രായം പറയണമെന്നു മുഖ്യമന്ത്രിയാണു ഫയലില്‍ കുറിച്ചത്.

കേരളത്തില്‍ ഇലക്ട്രിക് ബസ് നിര്‍മാണ രംഗത്തു നിക്ഷേപത്തിനു സ്വിസ് കമ്പനിയായ ഹെസ് താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍, കേരള ഓട്ടമൊബീല്‍ ലിമിറ്റഡ് താല്‍പര്യമുള്ള മറ്റു കമ്പനികള്‍ ഉണ്ടോ എന്നറിയാന്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. മറ്റാരും വരാതിരുന്ന സാഹചര്യത്തില്‍ ഹെസുമായി മുന്നോട്ടു പോകാന്‍ നടപടി തുടങ്ങി. കരടു ധാരണാപത്രം സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ഈ ഫയലിന്റെ ഭാഗമായുള്ള കുറിപ്പിലാണു 'ചീഫ് സെക്രട്ടറി കാണുക' എന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

കരടു ധാരണാപത്രം നിയമവകുപ്പ് കാണണമെന്നും ധനവകുപ്പിന്റെ അഭിപ്രായം തേടണമെന്നും നടപടി ത്വരിതപ്പെടുത്തണമെന്നുമാണു താന്‍ കുറിപ്പ് എഴുതിയത്. അതു പ്രകാരമാണു ചീഫ് സെക്രട്ടറിയും ധനവകുപ്പും ഫയലില്‍ അഭിപ്രായം എഴുതിയത്. ധാരണാപത്രം ഒപ്പിടാന്‍ കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. എങ്കിലും ഒപ്പിട്ടിട്ടില്ല. ആ ഘട്ടമാവുമ്പോള്‍ മന്ത്രിസഭയിലും ചര്‍ച്ച ചെയ്യും. എല്ലാ നടപടിക്രമങ്ങളും പാലിച്ചേ അന്തിമ തീരുമാനമുണ്ടാകൂ. ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതി കേരളത്തില്‍നിന്നു വേറെ സംസ്ഥാനത്തേക്കു കൊണ്ടുപോകാന്‍ ശ്രമമുള്ളതായി വിവരമുണ്ടെന്നും പ്രതിപക്ഷ നേതാവ് അതിനു വളംവച്ചു കൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പിഡബ്ല്യുസിക്കു മേല്‍ സെബിയുടെ നിരോധനമുണ്ടെന്ന ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് 2019 മാര്‍ച്ചില്‍ കേന്ദ്രം എംപാനല്‍ ചെയ്ത കമ്പനികളുടെ ലിസ്റ്റില്‍ ഇവരുണ്ടെന്നും വിലക്കുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കില്ലല്ലോ എന്നുമാണ്. സത്യം ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിങ്ങില്‍ പിഴവു വരുത്തിയതിനു സെബി, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ബെംഗളൂരു എല്‍എല്‍പി എന്ന സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയത്, ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഡിറ്റിങ് നടത്തുന്നതില്‍ നിന്നും 2 വര്‍ഷത്തേക്കുള്ള വിലക്കാണ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പു വേണം. ആരെങ്കിലും പറയുന്നതു കേട്ടു വിലപ്പെട്ട സമയം പാഴാക്കരുത്. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും ഒരു തരത്തിലുമുള്ള തെറ്റായ കാര്യം നടന്നിട്ടില്ല, നടക്കുകയുമില്ല - മുഖ്യമന്ത്രി പറഞ്ഞു.

മോട്ടര്‍വാഹന വകുപ്പിനായി പ്രവര്‍ത്തിക്കുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (പിബ്ല്യുസിപിഎല്‍) നിരോധനം നിലനില്‍ക്കുന്നില്ലെന്നു കമ്പനി വ്യക്തമാക്കി. പിഡബ്ല്യുസിപിഎല്‍, കണ്‍സല്‍റ്റിങ് സേവനം നല്‍കുന്ന കമ്പനിയാണ്; ഓഡിറ്റ് സ്ഥാപനമല്ല. 2018 ജനുവരിയിലെ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഉത്തരവ് പിഡബ്ല്യുസിപിഎല്ലിനു ബാധകമല്ല.

ഓഡിറ്റ് സേവനം നല്‍കുന്നതിനു പ്രൈസ് വാട്ടര്‍ഹൗസ് ഓഡിറ്റ് സ്ഥാപനത്തിനു 2 വര്‍ഷത്തെ നിരോധനമുണ്ടെന്ന സെബി ഉത്തരവ് 2019 സെപ്റ്റംബറില്‍ സെക്യൂരിറ്റീസ് ആന്‍ഡ് അപ്ലറ്റ് ട്രൈബ്യൂണല്‍ (എസ്എടി) നീക്കിയിരുന്നു. ഇതിനെതിരായ സെബിയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ഓഡിറ്റ് സ്ഥാപനത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനു സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends