തലസ്ഥാനം കണ്ടൈന്മെന്റ് സോണില് ആയേക്കും; കുമരി ചന്തയിലെ മത്സ്യ വില്പ്പനക്കാരന് കൊവിഡ്; സമൂഹവ്യാപനത്തിന്റെ ആശങ്കയില് നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് മുഖ്യമന്ത്രിയും

തലസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും ഉറവിടം ഇല്ലാതെ കൊവിഡ്. മത്സ്യ വില്പ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന് പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാര്ഡുകള് കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര് നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കുമരി ചന്തയിലെ മത്സ്യ വില്പ്പനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്നാണ് നടപടി. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളില് പ്രത്യേക ശ്രദ്ധ പുലര്ത്തും. ഈ പ്രദേശങ്ങളില് സര്ക്കാര് മുന്നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നടത്തണം. ആശുപത്രി ആവശ്യങ്ങള്ക്കും മറ്റ് അവശ്യ സര്വീകള്ക്കുമല്ലാതെ ആരും കണ്ടെയിന്മെന്റ് സോണുകള്ക്കു പുറത്തു പോകാന് പാടില്ലെന്നും അധികൃതര് അറിയിച്ചു.
അതേസമയം സമൂഹവ്യാപനത്തിന്റെ ആശങ്കയില് നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കി. ഓഫിസില് പോകാത്ത ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധത്തിന് പ്രവര്ത്തിക്കണം. എല്ലാ പഞ്ചായത്തുകളിലും ജീവനക്കാര് ഉള്പ്പെടെ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്പര്ക്ക രോഗികള് കുറവാണെങ്കിലും വരുദിവസങ്ങളില് കൂടുതല് വെല്ലുവിളികള് നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്കി. പുറത്തുനിന്ന് വരുന്നവരില് ഒരു വിഭാഗം രോഗവാഹകരാണെന്നും അതിനാല് കോവിഡ ജാഗ്രത സൈറ്റില് രജിസ്ട്രേഷന് നിര്ബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴില് നഷ്ടപ്പെട്ട് തിരിച്ചെത്തിയ 52 ശതമാനം പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തില് പങ്കാളിയാക്കുക എന്ന ദൗത്യത്തോടെയാണ് ഡ്രീം കേരള പദ്ധതി കൊണ്ടുവരുന്നത്. ഓഫിസില് പോകാത്ത ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധത്തിന് നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടര്മാരുടെയും മറ്റ് ആരോഗ്യ പ്രവര്ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറകളിലൊന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളില് ജീവന് വരെ ബലി കൊടുത്താണ് ആരോഗ്യ പ്രവര്ത്തകര് കോവിഡിനെതിരെ പടപൊരുതുന്നത്. ലോക്ഡൗണ് പിന്വലിച്ചതിനെ തുടര്ന്ന് മറ്റു രാജ്യങ്ങളില്നിന്നും സംസ്ഥാനങ്ങളില് നിന്നും ആളുകള് തിരികെയെത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വര്ധിച്ചിട്ടുണ്ട്. എങ്കിലും സമ്പര്ക്ക രോഗികളുടെ എണ്ണത്തില് കാര്യമായ വര്ധന ഇല്ലെന്നും മരണ നിരക്ക് വലുതായി വര്ധിച്ചിട്ടില്ല എന്നതും നമുക്ക് ആശ്വാസം നല്കുന്നു.
വരും ദിവസങ്ങളില് കൂടുതല് വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടര്മാരും മറ്റ് ആരോഗ്യ പ്രവര്ത്തകരും കോവിഡ് വ്യാപനത്തെ ചെറുക്കാന് മുന്നില് നില്ക്കുമെന്ന് ഉറപ്പുണ്ട്. നമ്മുടെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്ത്തുന്നതിന് ഡോക്ടര്മാര് സ്തുത്യര്ഹമായ പങ്ക് വഹിക്കുന്നു. ലോകം ആദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീര്ത്തിയുടെ വലിയൊരു പങ്കും ഡോക്ടര്മാര്ക്ക് അവകാശപ്പെട്ടതാണ്. ഡോക്ടേഴ്സ് ദിനത്തില് കോവിഡിനെതിരെ പോരാടുന്ന ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ 151 പേര്ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 131 പേര്ക്ക് രോഗമുക്തി. ഒരുദിവസം റിപ്പോര്ട്ട് ചെയ്യുന്ന ഏറ്റവും ഉയര്ന്ന രോഗമുക്തി നിരക്കാണിത്. വിദേശത്തുനിന്നുള്ള 86 പേര്ക്കും ഇതര സംസ്ഥാനങ്ങളില് നിന്നുള്ള 51 പേര്ക്കും സമ്പര്ക്കത്തിലൂടെ 13 പേര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























