22 ദിവസം മുന്പ് പ്രണയവിവാഹം നടത്തിയ നവ വരന് തൂങ്ങി മരിച്ച നിലയില്

പാമ്പാടിയ്ക്കടുത്ത് നവ വരനെ മരിച്ച നിലയില് കണ്ടെത്തി. വെള്ളൂര് തോട്ടപ്പള്ളി മാലത്ത് റോബിന് (23) ആണ് മരിച്ചത്. പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം കഴിഞ്ഞിട്ട് 22 ദിവസമേ ആയിരുന്നുള്ളൂ.
ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിന് കോളജില് കൊണ്ടാക്കിയിരുന്നു. വൈകിട്ടു റോബിനെ കാണാത്തതിനെ തുടര്ന്നു നോക്കുമ്പോഴാണ് അടുക്കളയില് തൂങ്ങി മരിച്ചു നില്ക്കുന്ന നിലയില് കണ്ടെത്തിയത്.
പ്രേമ വിവാഹം ആയിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. ഹെല്പ്ലൈന് നമ്പരുകള് - 1056, 0471- 2552056)
https://www.facebook.com/Malayalivartha


























