എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥിയായിരുന്ന അഭിമന്യു ഓര്മയായിട്ട് ഇന്നേക്ക് രണ്ട് വര്ഷം...

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥിയായിരുന്ന അഭിമന്യു ഓര്മയായിട്ട് ഇന്ന് രണ്ട് വര്ഷം. 2018 ജൂലൈ രണ്ടിന് പുലര്ച്ചെ 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് മുന്നില് വെച്ച് അഭിമന്യുവിന് കാമ്പസ് ഫ്രണ്ട് പ്രവര്ത്തകരുടെ കുത്തേറ്റത്. മറ്റൊരു എസ്.എഫ്.ഐ പ്രവര്ത്തകനായ അര്ജുനും കുത്തേറ്റിരുന്നു. കേസില് 16 പ്രതികളാണ് ഇതിനോടകം പിടിയിലായത്. സംഭവം നടന്ന് 85ാം ദിവസം 1500 പേജുള്ള ആദ്യഘട്ട കുറ്റപത്രം നല്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രധാന പ്രതി സഹല് ഹംസ കീഴടങ്ങിയത്. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും. എറണാകുളം സെന്ട്രല് പൊലിസ് രജിസ്റ്റര് ചെയ്ത കേസ് എ.സി.പി എസ്.ടി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്, അഭിമന്യുവിനെ കൊലപ്പെടുത്താന് ഉപയോഗിച്ച ആയുധം പൊലീസിന് ഇനിയും കണ്ടെത്താന് ആയിട്ടില്ല.
സഹല് കീഴടങ്ങിയതിന് ശേഷം പൊലീസ് വേമ്പനാട്ട് കായലില് പരിശോധന നടത്തിയിരുന്നു. വെണ്ടുരുത്തി പാലത്തിന് സമീപം അഗ്നിശമന സേനയുടെ സഹായത്തോടെ തെരച്ചില് നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും തെരച്ചില് തുടരുമെന്ന് അന്വേഷണ സംഘം .
https://www.facebook.com/Malayalivartha

























