സ്ഥിരയാത്രക്കാര്ക്കായി ബസ് ഓണ് ഡിമാന്ഡ് പദ്ധതിയുമായി കെഎസ്ആര്ടിസി... യാത്രക്കാര്ക്ക് കെഎസ്ആര്ടിസി ഡിപ്പോകളില് ബൈക്ക് പാര്ക്ക് ചെയ്തശേഷം 'ബോണ്ട്' നോണ് സ്റ്റോപ്പ് ബസ്സുകളില് സഞ്ചരിച്ച് അവരവരുടെ ഓഫീസിന് തൊട്ടു മുന്നില് ഇറങ്ങുകയും അവിടെനിന്നും തിരിച്ച് കയറുകയും ചെയ്യാം

സ്ഥിരയാത്രക്കാര്ക്കായി ബസ് ഓണ് ഡിമാന്ഡ് പദ്ധതിയുമായി കെഎസ്ആര്ടിസി... യാത്രക്കാര്ക്ക് കെഎസ്ആര്ടിസി ഡിപ്പോകളില് ബൈക്ക് പാര്ക്ക് ചെയ്തശേഷം 'ബോണ്ട്' നോണ് സ്റ്റോപ്പ് ബസ്സുകളില് സഞ്ചരിച്ച് അവരവരുടെ ഓഫീസിന് തൊട്ടു മുന്നില് ഇറങ്ങുകയും അവിടെനിന്നും തിരിച്ച് കയറുകയും ചെയ്യാം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്കര, നെടുമങ്ങാട് എന്നിവിടങ്ങളില് നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവന്, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവന്, നിയമസഭാ മന്ദിരം, മെഡിക്കല് കോളേജ്, ശ്രീചിത്ര, ടഅഠ ആശുപത്രി, ഞഇഇ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ലക്ഷ്യം വച്ച് ആണ് ഈ നോണ് സ്റ്റോപ്പ് സര്വ്വീസുകള് പരീക്ഷണാടിസ്ഥാനത്തില് ആരംഭിക്കുന്നത്.
ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള് കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനുകളില് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. യാത്രക്കാര്ക്ക് സീറ്റുകള് ഉറപ്പായിരിക്കും.
യാത്രക്കാര്ക്ക് കെഎസ്ആര്ടിസി ഡിപ്പോകളില് ബൈക്ക് പാര്ക്ക് ചെയ്തശേഷം 'ബോണ്ട്' നോണ് സ്റ്റോപ്പ് ബസ്സുകളില് സഞ്ചരിച്ച് അവരവരുടെ ഓഫീസിന് തൊട്ടു മുന്നില് ഇറങ്ങുകയും അവിടെനിന്നും തിരിച്ച് കയറുകയും ചെയ്യാവുന്നതാണ്.
ഓരോ ഡിപ്പോയില് നിന്നും ആദ്യം ഈ പദ്ധതിയില് അംഗമാകുന്ന 100 യാത്രക്കാര്ക്ക് ടി സര്വീസുകളില് 5, 10, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്കൂറായി അടച്ച് യാത്രക്കുള്ള 'ആീിഉ' സീസണ് ടിക്കറ്റുകള് ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്. പദ്ധതിക്ക് വ്യാഴാഴ്ച നെയ്യാറ്റിന്കര ബസ് സ്റ്റേഷനില് വച്ച് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന് തുടക്കം കുറിക്കും.
"
https://www.facebook.com/Malayalivartha

























