ഐസിയുവില്, ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ ദേവു! വീട്ടിൽ ഭർത്താവിന്റെ ചിതയൊരുങ്ങുമ്പോൾ മകൾക്കും അച്ഛനും നടുവിലായി വെന്തുരുകുന്ന മനസുമായി അമ്മ... കുഞ്ഞിക്കൈ പിടിക്കാന് അച്ഛന് ഇനിയില്ലെന്ന് അറിയാതെ ദേവുചന്ദന

മലയാളികളുടെ പ്രാർത്ഥന ഒന്നാകെ ദേവൂന്റെ കുടെയാണെങ്കിലും ആ കുരുന്ന് അറിഞ്ഞിട്ടില്ല തന്റെ കുഞ്ഞിക്കൈ പിടിക്കാന് അച്ഛന് ഇനിയില്ലെന്ന വാർത്ത. ഐസിയുവില്, ജീവനുവേണ്ടിയുള്ള ദേവുവിന്റെ പോരാട്ടം തുടരുമ്ബോള് പുറത്ത് അച്ഛനു ചിതയൊരുങ്ങും.
ദേവുവിന്റെ അച്ഛന് നൂറനാട് എരുമക്കുഴി മീനത്തേതില് കിഴക്കേക്കരയില് ബി.ചന്ദ്രബാബുവിനെ (38) തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പില് ഇന്നലെ രാവിലെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമാണെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാര് അറിയിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാംപിളുകള് അയച്ചിരിക്കുകയാണ്.
ചികിത്സ സൗജന്യമാണെന്നും ഞായറാഴ്ച രക്ഷിതാക്കള് പുറത്തു നിന്നു വാങ്ങിയ മരുന്നിനു ചെലവായ 26000 രൂപയോളം റീഫണ്ട് ചെയ്ത ചെക്ക് തയാറായ വിവരം ചൊവ്വാഴ്ച ചന്ദ്രബാബുവിനെ അറിയിച്ചിരുന്നതായും ഡോ.സന്തോഷ് കുമാര് പറഞ്ഞു.
നൂറനാട് പുത്തന്വിള ക്ഷേത്രത്തിലെ ഉത്സവത്തിനു ദേവു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളില് പ്രശസ്തി നേടിയിരുന്നു. ടിവി ചാനല് പരിപാടിയും ശ്രദ്ധനേടി.
തലച്ചോറില് നീര്ക്കെട്ട് ബാധിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയില് ഗുരുതരാവസ്ഥയിലാണ് ദേവു. മകളുടെ അസുഖത്തെത്തുടര്ന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടര്ന്ന് ജീവനൊടുക്കിയതാവാം എന്നുമാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha

























