സാരി ദേഹത്ത് ചുറ്റി മണ്ണെണ്ണ ഒഴിച്ചു ; തീപ്പെട്ടി ഉരച്ചു; യുവാവിന്റെ ആത്മഹത്യ ശ്രമം; ഒടുവിൽ സംഭവിച്ചത്
ചെറുതുരുത്തിക്ക് സമീപം നടന്നത് നാടിനെ ഞെട്ടിക്കുന്ന ആത്മഹത്യ ശ്രമം. സാരി ദേഹത്ത് ചുറ്റി മണ്ണെണ്ണ ഒഴിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു . നാട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് ആ ശ്രമം ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു 30 വയസ്സ് തോന്നിക്കുന്ന യുവാവ് കാറോടിച്ച് വന്ന് സാരിചുറ്റി ചെറുതുരുത്തിയിലെ പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന് സമീപം മണ്ണെണ്ണ ദേഹത്ത് ഒഴിച്ചത്.
തീപ്പെട്ടി ഉരച്ചെങ്കിലും കത്തിയില്ല. ഇതിനിടയിൽ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു . ബഹളം വെച്ചതിനെത്തുടർന്ന് ആത്മഹത്യാശ്രമം ഉപേക്ഷിച്ച് ഇയാൾ കളഞ്ഞു. ആളുകളെ തട്ടിമാറ്റി കാറിൽ ഇയാൾ തിരിച്ചുപോകുകയായിരുന്നു ചെയ്തത് . ചെറുതുരുത്തി സ്വദേശിയായ യുവാവ് വീട്ടിലെ പ്രശ്നം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പറയപ്പെടുന്നത്. ചെറുതുരുത്തി പോലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു.
https://www.facebook.com/Malayalivartha