Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബിറ്റ്‌കോയിന്‍ ഇടപാട്: തൃശൂരില്‍ ഗുണ്ടാസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി

06 JULY 2020 06:58 AM IST
മലയാളി വാര്‍ത്ത

തൃശ്ശൂരില്‍ ഗുണ്ടാസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. മലപ്പുറം ഏലംകുളം സ്വദേശിയും തൃശൂര്‍ പാട്ടുരായ്ക്കലിലെ മൊബൈല്‍ ഷോപ്പ് ഉടമയുമായ മുഹമ്മദ് നവാസിനെയാണ് (38) തട്ടിക്കൊണ്ടുപോയത്. ബിറ്റ്‌കോയിന്‍ (ഇന്റര്‍നെറ്റിലൂടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയം) ഇടപാടില്‍ സംഭവിച്ച ഒന്നരക്കോടിയുടെ നഷ്ടം തീര്‍ക്കാനാണ് വ്യാപാരിയെ തട്ടിക്കൊണ്ടു പോയത്.

11 പ്രതികളെ 17 മണിക്കൂറിനുള്ളില്‍ ഈസ്റ്റ് പൊലീസ് പിടികൂടി. നവാസിനൊപ്പം ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തി സാമ്പത്തിക നഷ്ടം സംഭവിച്ച താനൂര്‍ സ്വദേശി ഷൗക്കത്ത് നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ച് ഗുണ്ടാത്തലവന്‍ കുരങ്ങന്‍ നിസാറും സംഘവുമാണ് തട്ടിക്കൊണ്ടുപോയത്. ഷൗക്കത്തും നിസാറും പിടിയിലായവരില്‍പെടുന്നു.

ഗുണ്ടാസംഘം മൂവാറ്റുപുഴയില്‍നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് നവാസിനെ കൊണ്ടുപോയത്. എറണാകുളം തമ്മനത്തും പിന്നീട് അരൂക്കുറ്റിയിലും തടങ്കലില്‍ പാര്‍പ്പിച്ച് നവാസിനെ മര്‍ദിച്ചു. നവാസിന്റെ പേരില്‍ വയനാട്ടിലുള്ള നാലേക്കര്‍ തോട്ടം ഷൗക്കത്തിന് എഴുതിനല്‍കാമെന്നു സമ്മതിപ്പിച്ച് മുദ്രപ്പത്രത്തില്‍ എഴുതി വാങ്ങിയശേഷമാണ് ഇവര്‍ വിട്ടയച്ചത്. ഇതിനകം പൊലീസ് ക്വട്ടേഷന്‍ സംഘത്തെ അരൂക്കുറ്റി, വാടാനപ്പള്ളി എന്നിവിടങ്ങളില്‍ നിന്നു പിടികൂടി.

ക്വട്ടേഷന്‍ സംഘാംഗങ്ങളായ ചേര്‍ത്തല അരൂക്കുറ്റി സ്വദേശികളായ വടുതല തൗഫീഖ് മന്‍സിലില്‍ നിസാര്‍ (കുരങ്ങന്‍ നിസാര്‍ 39), പെരിങ്ങോട്ടുചിറയില്‍ ധനീഷ് (31), കാരിക്കനേഴത്ത് ജെഫിന്‍ (30), കാരിക്കിനേഴത്ത് ജിതിന്‍ (26), കൊഴുപ്പുള്ളിത്തറ ബസ്റ്റിന്‍ (24), നടുവത്ത് അരൂര്‍ വട്ടക്കേരി കായപുറത്ത് ശ്രീനാഥ് (27), എടപ്പള്ളി തോപ്പില്‍പറമ്പില്‍ ധിനൂപ് (31), പരപ്പനങ്ങാടി സ്വദേശികളായ പോക്കുഹാജിന്റെപുരക്കല്‍ ഫദല്‍ (36), പള്ളിച്ചന്റെപുരയ്ക്കല്‍ അനീസ് (27), താനൂര്‍ ഒഴൂര്‍ അടിപറമ്പില്‍ താഹിര്‍ (28) എന്നിവരും ക്വട്ടേഷന്‍ കൊടുത്ത പരിയാപുരം ചെറുവത്ത് കൊറ്റായില്‍ ഷൗക്കത്ത് (45) എന്നിവരുമാണ് അറസ്റ്റിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (4 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (14 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (23 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (31 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (50 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends