ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരം: പാലക്കാട് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

പാലക്കാട് ജില്ലയില്‍ 4 ദിവസത്തിനിടെ രണ്ടാമത്തെ കൊലപാതകം. ഇരട്ടക്കൊലക്കേസ് പ്രതിയും കഞ്ചാവ് വില്പന സംഘത്തിലെ കണ്ണിയുമായ വരടിയം വടക്കേതുരുത്തില് ചിറയത്ത് സിജോയെ് (28) വെട്ടിക്കൊന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ അന്തിക്കാട് താന്ന്യത്ത് ഒരു യുവാവിനെ കടയില്‍നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നത് 4 ദിവസം മുന്‍പാണ്.
അജ്ഞാതസംഘം ഇന്നലെ വെളുപ്പിന് 12.30-നാണ് മണിത്തറയില്‍ അവണൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു മുന്‍വശത്തെ റോഡില്‍ വച്ച് സിജോയെ വെട്ടിക്കൊന്നത്. സിജോയുടെ കൊലപാതകം കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക കാരണമെന്നാണ് പൊലീസ് നിഗമനം. കാറിലെത്തിയ സംഘം സിജോ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടശേഷം വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 4 സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു.
അവണൂരിലെ സുഹൃത്തിന്റെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് 2 ബൈക്കുകളിലായാണു സിജോയും സുഹൃത്തുക്കളും വീടുകളിലേക്കു മടങ്ങിയത്.
കഴിഞ്ഞവര്‍ഷം നടന്ന ഇരട്ടക്കൊലയുടെ കണക്കുതീര്‍ക്കലാണ് അക്രമം എന്ന നിഗമനത്തിലാണ് പൊലീസ്. അസമയത്ത് ആളുകള്‍ ഇടവഴിയിലൂടെ ഓടുന്ന ശബ്ദം കേട്ടു സമീപത്തെ വീട്ടിലെ യുവാവ് കണ്ട്രോള് റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസെത്തിയാണ് റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന സിജോയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അവിടെയെത്തും മുന്‍പേ മരിച്ചു.
പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ വഴിക്കുവച്ച് വിശ്വസ്തരില്‍ ആരോ മണിത്തറയിലേക്കു സിജോയെ വിളിച്ചു വരുത്തുകയായിരുന്നെന്നാണു സൂചന. 2019 ഏപ്രില്‍ 24-ന് മുണ്ടൂരില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ രണ്ടാം പ്രതിയായ സിജോയ്ക്ക് ഈയിടെയാണ് ജാമ്യം കിട്ടിയത്. കഞ്ചാവ് സംഘത്തിലെ കണ്ണികളായി പ്രവര്‍ത്തിച്ചിരുന്ന മുണ്ടൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരെ സിജോ ഉള്‍പ്പെടുന്ന സംഘം ഒരു വര്‍ഷം മുന്‍പ് വാഹനമിടിച്ചു കൊലപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























