Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതില്‍ ആശങ്കയറിയിച്ച് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി... 'ഈ സഹകരണം കാണിച്ചാല്‍ കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും' മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

11 JULY 2020 07:53 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതില്‍ ആശങ്കയറിയിച്ച് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഒരാളില്‍ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിക്കഴിഞ്ഞു. ഇനി കമ്യൂണിറ്റി സ്പ്രെഡ് മാത്രമേ ബാക്കിയുള്ളൂ. ജാഗ്രതയുടെ കാലം കഴിഞ്ഞു. ഇനി കുറച്ചു നാള്‍ പേടിയുടേതാണ്. നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും കാണിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ ആടിത്തീര്‍ത്ത കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും. കൊറോണയില്‍ രാഷ്ട്രീയം പാടില്ലെന്ന് പറയുമെങ്കിലും അതൊഴിവാക്കാന്‍ സാധിക്കില്ലെന്നും മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം:

ഇപ്പോള്‍ പ്രതിദിനം കേസുകള്‍ 300 കഴിഞ്ഞു. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു, അതില്‍ തന്നെ കുറച്ചു പേരെങ്കിലും എവിടെ നിന്നാണ് രോഗം വന്നത് എന്നറിയാത്ത കേസുകളാണ്. ഒരാളില്‍ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിക്കഴിഞ്ഞു. ഇനി കമ്യൂണിറ്റി സ്പ്രെഡ് മാത്രമേ ബാക്കിയുള്ളൂ. അതുണ്ടായോ ഇല്ലയോ എന്ന് വിദഗ്ധര്‍ വാഗ്വാദം നടത്തുന്നു. അതിന്റെ ആവശ്യമില്ല, നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും കാണിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ ആടി തീര്‍ത്ത കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും.

ഇറ്റലിയിലും അമേരിക്കയിലും ഒക്കെ കാഴ്ചകള്‍ വേറെയും ബാക്കിയുണ്ട്. ആശുപത്രിയില്‍ കിടക്കകള്‍ ഇല്ലാതാവുക, ആര്‍ക്കാണ് വെന്റിലേറ്റര്‍ കൊടുക്കേണ്ടത് എന്ന് ഡോക്ടര്‍മാര്‍ക്ക് ചിന്തിക്കേണ്ടി വരിക, ജീവനും മരണവും തമ്മിലുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന ഡോക്ടര്‍മാര്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുക, അനവധി രോഗികള്‍ ഉണ്ടാകുമ്പോള്‍ ആശുപത്രികള്‍ തന്നെ രോഗം പടരുന്ന കേന്ദ്രങ്ങള്‍ ആവുക, ഉയര്‍ന്ന വൈറസ് ലോഡ് ഉണ്ടാകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാവുക, മരിക്കുക, ശ്മശാനങ്ങളില്‍ പോലും സ്ഥലമില്ലാതാവുക, ആളുകളെ ഒരുമിച്ച് കുഴിച്ചിടേണ്ടി വരിക. ഇതൊക്കെയും നാം മറ്റിടങ്ങളില്‍ കണ്ടതാണ്, ഇതില്‍ കുറച്ചൊക്കെ ഇവിടെയും കാണാതിരിക്കാന്‍ നമുക്ക് പ്രത്യേക കവച കുണ്ഡലങ്ങള്‍ ഒന്നുമില്ലല്ലോ.

ഇതൊഴിവാക്കാന്‍ സാധിക്കില്ലേ ?

സര്‍ക്കാരും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും രോഗികളും പൊലീസും കച്ചവടക്കാരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേ ലക്ഷ്യത്തോടെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല. നമുക്ക് ശേഷം കൊറോണ വന്ന സ്ഥലങ്ങളില്‍ പോലും, നമ്മളെക്കാള്‍ കൂടുതല്‍ രൂക്ഷമായിരുന്ന പ്രദേശങ്ങളില്‍ പോലും, കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ആയിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ ഒരുമിച്ച് ശ്രമിച്ചാല്‍ നടക്കാവുന്നതേ ഉള്ളൂ.

പക്ഷെ നമ്മള്‍ ഒരുമിച്ചു ശ്രമിക്കില്ല ! അതൊരു ശീലമായിപ്പോയി.

കൊറോണയില്‍ രാഷ്ട്രീയം പാടില്ല എന്നൊക്കെ പറയാം. പക്ഷെ 'രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയം എടുത്തു മാറ്റാന്‍ പറ്റില്ല' (്യീൗ രമിിീ േമേസല ുീഹശശേര െീൗ േീള ുീഹശശേര)െ എന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ട്. കൊറോണയായാലും ദുരന്തമായാലും അതിനെ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വരുംകാല തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ഇതില്‍ നിന്നും രാഷ്ട്രീയം മാറ്റിവയ്ക്കുക സാധ്യമല്ല. ഇതൊരു പ്രത്യേക പാര്‍ട്ടിയുടെ മാത്രം കാര്യമല്ല, തിരഞ്ഞെടുപ്പുകള്‍ ഉള്ള രാഷ്ട്രീയത്തിന്റെ രീതിയാണ്.

വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നലെ പറഞ്ഞു. ഇന്ന് വേറൊരു കാര്യം പറയാം. നമ്മള്‍ ഇനിയൊരു റോളര്‍ കോസ്റ്ററില്‍ കയറാന്‍ പോവുകയാണെന്ന് ചിന്തിക്കുക. വേഗത്തിലായിരിക്കും കാര്യങ്ങള്‍ നീങ്ങുന്നത്, മറ്റിടങ്ങളില്‍ കണ്ട കാഴ്ചകളൊക്കെ നമ്മടെ അടുത്ത നഗരങ്ങളിലും വരും, അല്പം പേടിയൊക്കെ തോന്നും, ചിലരൊക്കെ ഡ്രസ്സില്‍ മൂത്രമൊഴിച്ചുപോലും പോയ ചരിത്രമുണ്ട്. പക്ഷെ മുറുക്കി പിടിച്ച് ഇരുന്നോളണം !

ഭാഗ്യവശാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന് മനസ്സിലാകുന്നതോടെ ആളുകള്‍ക്ക് കാര്യങ്ങള്‍ പറയാതെ തന്നെ മനസ്സിലാകും (കണ്ടാല്‍ അറിയാത്ത പിള്ള കൊണ്ടാല്‍ അറിയും എന്നല്ലേ !), പ്രാദേശികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും, അതിലും കൂടുതല്‍ വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങും, നിയന്ത്രണങ്ങള്‍ സ്വയം പാലിക്കും, മറ്റുളളവരെക്കൊണ്ട് പാലിപ്പിക്കും.

രോഗം വീണ്ടും നിയന്ത്രണത്തില്‍ ആകും. അല്പം പേടിച്ചിട്ടാണെങ്കിലും മിക്കവാറും പേര്‍ റോളര്‍ കോസ്റ്ററില്‍ നിന്നും ജീവനോടെ ഇറങ്ങി വരും. അപ്പോഴേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പാകും, അത് കഴിഞ്ഞാല്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അത് കഴിഞ്ഞാല്‍ 2021. എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന അത്രയും വൈറസിനെ കിട്ടും എന്നല്ലേ പുതിയ ചൊല്ല്!

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (3 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (26 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (37 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends