Widgets Magazine
06
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല..'ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്..കടുത്ത വിമർശനം..


കണ്ണീർക്കാഴ്ചയായി... കൊടകരയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


നിർണായക തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണസംഘം; ശബരിമലയിലെ സ്വർണ്ണമാണോ എന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാഫലം 8ന് ലഭിക്കും: അനുകൂലമായാൽ, സ്വർണ്ണം വീണ്ടെടുക്കൽ ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾക്ക് നിർണായക വഴിത്തിരിവാകും; ശങ്കർദാസ് അതീവ ഗുരുതരാവസ്ഥയിലെന്ന് സൂചന...


ഞെട്ടലോടെ കോണ്‍ഗ്രസ്... നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം


തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി.... കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും

എന്‍ഐഎക്ക് എന്തൊരു വേഗം!! കണ്ണുതള്ളി സര്‍ക്കാര്‍; എല്ലാം ശിവശങ്കര്‍ ഇടപെട്ട് തെളിവ് നശിപ്പിക്കും എന്നുള്ള വിവരം മുന്നില്‍ കണ്ട്; ഇനിയാണ് യഥാര്‍ത്ഥ അങ്കം

12 JULY 2020 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

കിഴക്കേകോട്ടയിൽ 4 കോടി പൊടിച്ചത് പിള്ളേർക്ക് മറ്റേ പണിക്ക്!? കാണണം ഈ കാഴ്ച!! ആര്യയുടെ ചീട്ട് കീറി വിവി രാജേഷ് രം​ഗത്ത്

'സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല..'ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്..കടുത്ത വിമർശനം..

മുടി നരപ്പിച്ച് കണ്ണടയും വച്ചു. സുരക്ഷ ഉദ്യോ​ഗസ്ഥരെ പറ്റിച്ച് മലകയറാൻ ശ്രമിച്ച 36കാരി ഇന്ന് നിലത്ത് കിടന്ന് ഇഴയുന്നു

പ്രതിദിന വരുമാനത്തിൽ ചരിത്രം തിരുത്തി കെ.എസ്.ആർ.ടി.സി

പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും; നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ നീ വിഷമിക്കും; നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ

കേരള സര്‍ക്കാരിനെയും കസ്റ്റംസിനെയും, പൊലീസിനെയുമെല്ലാം ഞെട്ടിച്ചു കൊണ്ടുള്ള അതിവേഗ രഹസ്യനീക്കമാണ് എന്‍. ഐ. എയുടെ ഭാഗത്തുനിന്നും ഇന്നലെ ഉണ്ടായത്. എല്ലാം മിന്നല്‍ വേഗതയില്‍. ഈ നീക്കത്തിന് എന്‍ഐയെ പ്രേരിപ്പിച്ചത് പല ഘടകങ്ങള്‍ കൊണ്ടാണ്. അതില്‍ ഒന്ന് തെളിവുകള്‍ നശിപ്പിക്കപ്പെടുമോ എന്നുള്ള ആശങ്കയാണ്. അതിനിടെ സ്വപ്നയും കൂട്ടരും സംസ്ഥാന അതിര്‍ത്തി കടന്നത് പൊലീസ് സഹായത്താലാണെന്ന ആക്ഷേപവുമുണ്ട് അത് ഈ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും തേടി കസ്റ്റസ് ആറ് ദിവസമായി പരക്കം പായുകയാണ്. കസ്റ്റംസ് ആവശ്യപ്പെട്ടില്ലന്ന പേരില്‍ ചെറുവിരലനക്കാതെ പൊലീസ് കണ്ണടച്ചു. ഒടുവില്‍ ഗതികെട്ട് കസ്റ്റംസ് കമ്മീഷ്ണര്‍ സഹായം ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കി. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് ഉത്തരവിറക്കി നിമിഷങ്ങള്‍ കഴിയും മുന്‍പെ സ്വപ്നയും സന്ദീപും വലയിലെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍ വരെ സംശയ നിഴലിലായ കേസില്‍ തെളിവ് നശിപ്പിക്കല്‍ സാധ്യത മുന്നില്‍ കണ്ടാണ് എന്‍. ഐ. എ നീക്കങ്ങള്‍ വേഗത്തിലും രഹസ്യവുമാക്കിയത്.

സ്വപ്ന പിടിക്കും മുമ്പ് സര്‍ക്കാറിനും പൊലീസിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നതാണ് പിടിയിലായ ശേഷം കണ്ടത്. ട്രിപ്പിള്‍ ലൊക്ഡൗണുള്ള തിരുവനന്തപുരത്ത് നിന്ന് കൊവിഡ് നിയന്ത്രണങ്ങളുള്ള സംസ്ഥാന അതിര്‍ത്തിയും കടന്ന് സ്വപ്നയും സംഘവും എങ്ങിനെ ബംഗളൂരുവില്‍ എത്തിയെന്നതാണ് പ്രധാന ചൊദ്യം. പൊലീസിന്റെയോ ഉന്നതരുടെയോ സഹായം ലഭിച്ചെന്നാണ് ആക്ഷേപം.എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നാണ് മറുവാദം. സ്വപ്നയുടെ യാത്രാവിവരങ്ങള്‍ വ്യക്തമായാലെ ആരോപണത്തിന്റെ ഗൗരവം ഉറപ്പാക്കാനാവു. എന്തായാലും മുഖ്യമന്ത്രിയും ഡി.ജി.പിയും വിശദീകരിക്കേണ്ട പുതിയ വിവാദം ഉയരുകയാണ്.


ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുഎഇ കോണ്‍സുലേറ്റ് വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവില്‍ പോയത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്. കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു ഇരുവരും.

ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും എന്‍ഐഎ അറിയിച്ചതോടെയാണ് സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയത്.

സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തി. 2013 മുതല്‍ സന്ദീപ് നായര്‍ സ്വര്‍ണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല.

കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിയാണ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍. കസ്റ്റംസില്‍ നിന്നും കേസിന്റെ വിശദാംശങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസില്‍ എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിഴക്കേകോട്ടയിൽ 4 കോടി പൊടിച്ചത് പിള്ളേർക്ക് മറ്റേ പണിക്ക്!? കാണണം ഈ കാഴ്ച!!  (8 minutes ago)

CPI ഉത്തരം താങ്ങുന്ന പല്ലി,  (28 minutes ago)

മുടി നരപ്പിച്ച് കണ്ണടയും വച്ചു, മലകയറാൻ ശ്രമിച്ച 36കാരികാരിയുടെ ഇപ്പോഴത്തെ അവസ്ഥ  (1 hour ago)

പ്രതിദിന വരുമാനത്തിൽ ചരിത്രം തിരുത്തി കെ.എസ്.ആർ.ടി.സി  (1 hour ago)

പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും; നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ നീ വിഷമിക്കും; നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ  (2 hours ago)

മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും; അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

ദേശീയ വിരവിമുക്ത ദിനാചരണം  (2 hours ago)

കൊടകരയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇതാണ് പാർട്ടി, ലക്ഷ്യം 2026 ; കോൺഗ്രസ് നേതാക്കൾ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് ഷാഫി പറമ്പിൽ എംപി  (3 hours ago)

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു...  (3 hours ago)

2022 ജനുവരി ഒന്നിന് മുമ്പ് വിരമിച്ചവർക്കും പരിഷ്കരിച്ച പെൻഷൻ നൽകണമെന്ന ...  (3 hours ago)

'എവിടെയെങ്കിലും പോയി തുലയ് ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കാം' മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ! ഓഫീസിൽ കയറ്റില്ല ഒന്നിനെയും  (3 hours ago)

ഞാൻ മത്സരിക്കില്ല തുറന്നടിച്ച് ചാണ്ടി ഉമ്മൻ ഞെട്ടി സതീശൻ അപ്പോൾ അച്ചു തന്നെ..? വിടാതെ പിടിച്ച് ഷാഫി..പി സി ഇറങ്ങി  (3 hours ago)

നിർണായക തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണസംഘം; ശബരിമലയിലെ സ്വർണ്ണമാണോ എന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാഫലം 8ന് ലഭിക്കും: അനുകൂലമായാൽ, സ്വർണ്ണം വീണ്ടെടുക്കൽ ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾക്ക്  (3 hours ago)

ഓഹരി വിപണിയില്‍ നഷ്ടം...  (3 hours ago)

Malayali Vartha Recommends