Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തരിമ്പും ഉത്തരവാദിത്വമില്ലാതെ ; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു രോഗികൾക്കു കൊവിഡ്

16 JULY 2020 08:20 PM IST
മലയാളി വാര്‍ത്ത

തരിമ്പും ഉത്തരവാദിത്വമില്ലാതെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പെരുമാറിയതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു രോഗികൾക്കു കൊവിഡ്. രോഗ ബാധ അതിരൂക്ഷണായ ആലപ്പുഴ ജില്ലയിൽ നിന്നും എത്തിയ രോഗികളെ മതിയായ പരിശോധനകളില്ലാതെ രോഗികൾ തിങ്ങിനിറഞ്ഞ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പണി കിട്ടിയത് സാധാരണക്കാരായ രോഗികൾക്കാണ്. രോഗ പ്രതിരോധത്തിനു പേരുകേട്ട കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.

കാലൊടിഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. രോഗികൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന വാർഡിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 11 ആം വാർഡ് അടച്ചു പൂട്ടി.

അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയക്കായി ആലപ്പുഴയിൽ നിന്നെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടു പേർക്കാണ് രോഗം ബാധിച്ചത്. ഇരുവർക്കും എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാലിന്റെ ശസ്ത്രക്രിയക്കായി ആസ്ഥിരോഗ വിഭാഗത്തിൽ രണ്ടു പേരെയും പ്രവേശിപ്പിച്ചത്. ഇരുവരുടെയും കാലൊടിഞ്ഞ് നടക്കാനാവാത്ത സ്ഥിതിയിലായിരുന്നു. ശസ്ത്രക്രിയക്കു മുന്നോടിയായി പതിവ് കൊവിഡ് പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർക്കും രോഗ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. തുടർന്നു ആശുപത്രി അധികൃതർ രോഗികളായ ഇരുവരെയും കൊവിഡ് ഐസൊലേഷൻ വാർഡിലേയ്ക്കു മാറ്റി.

തുടർന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് അടച്ചു പൂട്ടുകയായിരുന്നു. ആറുപതിലേറെ രോഗികളാണ് ഈ വാർഡിൽ ഉണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും ഇരുവശത്തും കിടന്നിരുന്ന ആറു രോഗികളെ വീതം ക്വാറന്റയിൽ ഐസൊലേഷനിലേയ്ക്കു മാറ്റിയിട്ടുണ്ട്.

ഇത് കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഈ വാർഡ് പൂർണമായും മറ്റൊരു ഭാഗത്തേയ്ക്കു മാറ്റി. ഇത് കൂടാതെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 65 പേരെയും മറ്റൊരു വാർഡിലേയ്ക്കു മാറ്റുകയും ഗുരുതരമായ സ്ഥിതിയിലല്ലാത്തവരെ വീട്ടിലേയയ്ക്കു അയക്കുകയും ചെയ്തു.

രോഗികളെ മുഴുവൻ മാറ്റിയ ശേഷം 11 ആം വാർഡ് അണുവിമുക്തമാക്കുന്ന നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രണ്ടു രോഗികൾക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത നിരീക്ഷണവും ജാഗ്രതയുമാണ് ആശുപത്രിയിൽ ഏർപ്പെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends