ചെറിയ പനിക്കുളള ചികിത്സയ്ക്കായി ആരും മെഡിക്കല്‍ കോളേജിലേക്ക് വരരുത്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കർശന നിയന്ത്രണം

മെഡിക്കല്‍ കോളേജില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒ പിയില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തും. ചെറിയ പനിക്കുളള ചികിത്സയ്ക്കായി ആരും മെഡിക്കല്‍ കോളേജിലേക്ക് വരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ 150 ജീവനക്കാര്‍ കൊവിഡ് നിരീക്ഷണത്തില്‍ പോയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. കൊവിഡ് വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസുഖം വന്നിട്ടില്ല, അത്കൊണ്ടുതന്നെ മറ്റ് വിഭാഗങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഴ് ഡോക്ടര്‍മാര്‍ക്കടക്കം 18പേര്‍ക്ക് വൈറസ് ബാധിച്ചത് മെഡിക്കല്‍ കോളേജില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാര്ക്കുള്പ്പെടയാണ് രോഗബാധയുണ്ടായത്. ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ശസ്ത്രക്രിയാ വാര്‍ഡ് നേരത്തേ അടച്ചിരുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടച്ചിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
രോഗികളുടെ കൂട്ടിരിപ്പിനായെത്തിവരില് നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് നിഗമനം. കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നതോടെ ആയിരം പരിശോധനാകിറ്റുകള്‍ മെഡിക്കല്‍കോളേജ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരം കിറ്റുകള്‍ മെഡിക്കല്‍കോളേജിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























