മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയിൽ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട്പേര്‍ക്ക് കൊവിഡ്; ഡോക്ടർക്കെതിരെ കേസ്

മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയിൽ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അആശുപത്രി അടച്ചു. ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെ മാറ്റി. കഴിഞ്ഞ രണ്ടാഴ്ച ഇവിടെ ചികിത്സ തേടിയ രോഗികളുടെ വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചുവരികയാണ്. എം എല്‍ എ, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആശുപത്രി അടയ്ക്കാനുളള തീരുമാനമെടുത്തത്.
കൂടാതെ തിരുവനന്തപുരത്ത് പോയി മടങ്ങിവന്നശേഷം നിരീക്ഷണത്തില്‍ കഴിയാതെ ആശുപത്രിയില്‍ എത്തിയ ഡോക്ടര്‍ക്കെതിരെ ക്വാറന്റൈന് ലംഘനത്തിന് കേസെടുത്തു.
കൂടുതല്‍പേര്‍ക്ക് രോഗം ബാധിച്ചതോടെ മൂന്നാറില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇന്നലെ ഇടുക്കിയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എട്ടുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എന്നാല്‍ പതിമൂന്ന് രോഗികളുടെ ഉറവിടം വ്യക്തമല്ല.
https://www.facebook.com/Malayalivartha



























