എനിക്കല്ല, നിങ്ങള്‍ക്കാണ് വളര്‍ത്ത് ദോഷം.; മറുപടിയുമായി അഹാന

സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണകുമാര്‍.'എ ലൗവ് ലെറ്റര്‍ ടു സെെബര്‍ ബൂള്ളീസ്' എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
'ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാര്‍ത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെ''ന്നുുമായിരുന്നു അഹാന കുറിച്ചത്. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനാണെന്ന് നടി പറയാതെ പറയുകയായിരുന്നുവെന്നായിരുന്നു പ്രധാന വിമർശനം. വളരെ മോശമായ ഭാഷയില്‍ അവരെ അസഭ്യം പറയുകയും വിമര്‍ശിക്കുകയും, അഹാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ മോശമായരാതിയിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ മോശമായി ഇടപെട്ടവര്‍ക്ക് വീഡിയോയിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സൈബര്‍ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറയുന്നു. താനൊരു ഇരയല്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന വീഡിയോയില്‍ പറയുന്നു.
ഒരു മൊബൈല്‍ ഫോണും ആവശ്യത്തിലധികം സമയവും, മറ്റൊരാളോട് അവരെ കുറിച്ച് തന്നെ വളരെ മോശമായി പറയുമ്ബോള്‍ സന്തോഷം ലഭിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളും ഒരു സൈബര്‍ അറ്റാക്കര്‍ ആണെന്ന് അഹാന പറയുന്നു.
നിങ്ങള്‍ ഇത്തരത്തില്‍ കമന്റുകള്‍ ഇടുമ്ബോള്‍ അത് നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ വ്യക്തിത്വം എന്താണെന്നുമാണ് കാണിക്കുന്നത്. എന്റെ വീട്ടുകാരെയല്ല, നിങ്ങളുടെ വീട്ടുകാരെയാണ് അത് പരിഹസിക്കുന്നത്. എനിക്കല്ല, നിങ്ങള്‍ക്കാണ് വളര്‍ത്ത് ദോഷം. നിങ്ങളുടെ കമന്റിന് 250 ലൈക്ക് കിട്ടിയെങ്കില്‍ ഈ ലോകത്ത് 250 സൈബര്‍ അറ്റാക്കര്‍മാര്‍ കൂടിയുണ്ടെന്നാണ് അതിന് അര്‍ഥം എന്നും അഹാന പറയുന്നു.
https://www.facebook.com/Malayalivartha



























