സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഇരുപതുകാരിയായ മോഡലിനെ പീഡിപ്പിച്ചതായി പരാതി

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് പീഡിപ്പിച്ചതായി ഇരുപതുകാരിയായ മോഡലിന്റെ പരാതി.മോഡലിന്റെ പരാതിയില്‍ നിര്‍മ്മാതാവ് ആല്വിന് ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.
സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയില്‍ പറയുന്നു. 'ഓം ശാന്തി ഓശാന', 'അമര്‍ അക്ബര്‍ അന്തോണി' തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്വിന് ആന്റണി. നേരത്തെ സംവിധായകന് റോഷന് ആന്‍ഡ്രൂസും ആല്വിന് ആന്റണിയും തമ്മിലുണ്ടായ കേസും വിവാദമായിരുന്നു.
https://www.facebook.com/Malayalivartha



























