വീണ്ടും വൈറലാകാന്‍... ഒരിടവേളയ്ക്ക് ശേഷം പുരുഷന്മാരെ കയ്യിലെടുക്കാനായി ഷക്കീല; തീയറ്റര്‍ പൂട്ടിക്കിടക്കുന്നതിനാല്‍ എത്തുന്നത് നേരിട്ട് ഒ.ടി.ടി റിലീസായി; ചിത്രീകരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല; അവസാനം സെന്‍സറിംഗ് ഇല്ലാതെ ഷക്കീല ചിത്രം പ്രേക്ഷകരുടെ മുമ്പിലെത്തുന്നു

ഒരു കാലത്ത് മലയാളത്തില്‍ തരംഗം തീര്‍ത്ത നടിയാണ് ഷക്കീല. മലയാള സിനിമയുടെ ഗതി പോലും ഷക്കീല മാറ്റി. കിന്നാര തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയുടെ ട്രന്റ് പോലും മാറ്റി. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ പോലും ഷക്കീലയുടെ വരവോടെ തകര്‍ന്നടിഞ്ഞു. ഷക്കീലയാകട്ടെ ലേഡി സൂപ്പര്‍ സ്റ്റാറായി. ജോലിയില്ലാതിരുന്ന പല പ്രമുഖ സംവിധായകരും ഇതോടെ ഷക്കീല പടങ്ങളുടെ പിന്നിലായി. ലോ ബജറ്റിലൂടെ ഹൈ ബജറ്റ് കണ്ടെത്താമെന്ന സൂത്രം ഷക്കീല കാട്ടിക്കൊടുത്തു. അതോടെ ഷക്കീലയ്ക്ക് പിന്നാലെ പല നായിക നടിമാരും രംഗത്തെത്തി സ്റ്റാറായി. അവസാനം ഷക്കീല ആളാകെ മാറി. തടിയന്മാരായ അംഗരക്ഷകരെ കൊണ്ട് സിനിമാ സെറ്റ് വെള്ളം കുടിച്ചു. മാത്രമല്ല അഭിനയിക്കാനായി ഡ്യൂപ്പിനേയും വച്ചു. ഡിമാന്റുകള്‍ കൂടിയതോടെ മലയാളികളുടെ ട്രന്റും മാറി. ഇതോടെ ഷക്കീലയും ഫ്രൈമില് നിന്നും ഔട്ടായി.
അന്ന് പോയ ഷക്കീല വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ രംഗത്തെത്തുകയാണ്. ഷക്കീല തന്നെ നിര്‍മിക്കുന്ന 'ലേഡീസ് നോട്ട് അലൗഡ്' എന്ന ചിത്രം ഇന്ന് രാത്രി 8 മണിക്ക് ഒ.ടി.ടി റിലീസായെത്തുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള കോമഡി ചിത്രമാണ് ലേഡീസ് നോട്ട് അലൗഡ്. ടിക്കറ്റ് നിരക്ക് 50 രൂപയാണ്.
അതേസമയം സ്ത്രീകള്‍ ദയവായി ഈ സിനിമ കാണരുതെന്ന അപേക്ഷയും ഷക്കീല നടത്തിയിട്ടുണ്ട്. തന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിന് വേണ്ടി മുടക്കിയെന്നും ഒരുപാട് ബുദ്ധിമുട്ടുകളും സഹിച്ചാണ് ഇപ്പോള്‍ സിനിമ ഓണ്‍ലൈനില്‍ എത്തിക്കുന്നതെന്നും ഷക്കീല പറഞ്ഞു. ലേഡീസ് നോട്ട് അലൗഡി'ന്റെ ചിത്രീകരണം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. സെന്‍സര്‍ഷിപ്പിനായി ഹൈദരാബാദ്, ചെന്നൈ, ബോംബെ, ദില്ലി എന്നിവിടങ്ങളിലേക്ക് പോകേണ്ടിവന്നു. എന്നാല്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിച്ചില്ല. കോവിഡ് കൂടി വന്നതോടെ പ്രശ്നങ്ങള്‍ ഇരട്ടിയായി. എന്റെ സമ്പാദ്യത്തിന് പുറമേ പലിശ്ക്കും പണമെടുത്ത് സിനിമയ്ക്കായി മുടക്കിയെന്നാണ് വികാരനിര്‍ഭരയായി ഷക്കീല പറയുന്നത്.
സെന്‍സര്‍ഷിപ്പ് ഇല്ലായാണ് ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതെന്നും സിനിമ കണ്ടതിനുശേഷം അനുഗ്രഹിക്കണമെന്നും ഷക്കീല പറഞ്ഞു. എല്ലാവരും സിനിമ കാണണമെന്ന് അപേക്ഷിച്ച ഷക്കീല അല്ലാത്തപക്ഷം തനിക്ക് അടുത്ത സിനിമ നിര്‍മിക്കാന്‍ സാധിക്കില്ലെന്നും വിഡിയോയില്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡിനെതിരെ ഷക്കീല നേരത്തെ രംഗത്തെത്തിയിരുന്നു. ചിത്രം സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡ് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ഷക്കീല തുറന്നടിച്ചത്. ചിത്രം രണ്ട് തവണ ആണ് സെന്‍സര്‍ ബോര്‍ഡ് നിരസിച്ചത്. ഇതൊരു കുടുംബ ചിത്രമല്ല അഡള്‍ട്ട് ചിത്രമാണ്. ഞാന്‍ നിശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്. ഞാന്‍ നിര്‍മ്മാതാവ് ആയതു കൊണ്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നും ഷക്കീല പരിതപിക്കുന്നു.
എല്ലാവരും കൈയ്യൊഴിഞ്ഞതിന് ശേഷമാണ് ചിത്രം ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാമെന്ന് അറിയുന്നത്. സെന്‍സര്‍ഷിപ്പ് ഇല്ലാതെ ഈ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വരുമ്പോള്‍ ആളുകളുടെ ഇടിയായിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. സെന്‍സര്‍ഷിപ്പ് ഉള്ളപ്പോള്‍ തന്നെ ഷക്കീല ഉണ്ടാക്കിയ തരംഗം ചെറുതല്ല. അപ്പോള്‍ സെന്‍സര്‍ഷിപ്പ് ഇല്ലാതെ വരുമ്പോഴോ. ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണെന്നതും ആശ്വാസമാണ്. തലയില്‍ മുണ്ടിട്ട് പോയി തീയറ്ററില്‍ 100 രൂപ കൊടുത്ത് കാണേണ്ടല്ലോ. സ്വകാര്യമായി തന്നെ ഒരു ചായ കുടിക്കുന്ന കാശ് കൊണ്ട് കാണാന്‍ കഴിയുമല്ലോ എന്നാണ് പലരും ചിന്തിക്കുന്നത്. സംവിധായകന് സായ് റാം ദസാരിയാണ്. കവാലി രമേഷിനും വിക്രാന്ത് റെഡ്ഡിക്കുമൊപ്പം ചേര്‍ന്നാണ് ഷക്കീല ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം ശ്രീ മിത്ര. ഛായാഗ്രഹണം തരുണ്‍ കരന്തോഡ്. തെലുങ്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























