കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് വെള്ളരിക്കുണ്ടില്‍ കോടതി റിമാന്‍ഡ് ചെയ്തയാളെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഇയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
പോക്സോ കേസില്‍ അറസ്റ്റിലായ മാലോം ചുള്ളിയിലെ ഷൈജുവിനെയാണ് (40) പൂടന്കല്ല് താലൂക്ക് ആശുപത്രിയിലെ കോവിഡ് നീരീക്ഷണ കേന്ദ്രത്തിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 14-ന് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ കൈ ഞരമ്പുകള്‍ മുറിച്ച ഷൈജുവിനെ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം അടുത്ത ദിവസമാണു കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്തതോടെ ജയിലിലേക്കു മാറ്റും മുന്‍പ് കോവിഡ് പരിശോധനയ്ക്കാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്.
ഫലം നെഗറ്റീവ് ആയതിനാല്‍ ഇന്നലെ 3-ന് ജയിലിലേക്കു മാറ്റാന്‍ തീരുമാനിച്ചു. 2 മണിയ്ക്ക് ആശുപത്രി അധികൃതരും കാവല്‍ നിന്ന പൊലീസുകാരും ഭക്ഷണം കഴിക്കാന്‍ മാറിയപ്പോഴാണ് സംഭവം. കഴിഞ്ഞ വര്‍ഷം ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലും ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























