വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി ഡിപ്പോ അടച്ചു

കണ്ടെയിന്മെന്റ് സോണ്‍ ആയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി ഡിപ്പോ അടച്ചു. ഡിപ്പോ ഇരിക്കുന്ന നെല്ലനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ആറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. മാത്രമല്ല ഇവിടെ ഇപ്പോൾ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഡിപ്പോ അടയ്ക്കാന്‍ തീരുമാനിച്ചത്.
തഹസില്ദാരുടെനിര്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത് . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വ്വീസ് ഉണ്ടാകില്ലെന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിക്കുകയുണ്ടായി . ജില്ലയിലെ നല്ലൊരു ഭാഗം യാത്രക്കാരും ആശ്രയിക്കുന്ന ഡിപ്പോകളില്‍ ഒന്നാണ് വെഞ്ഞാറമൂട്. ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചുക്കുകയും ചെയ്തു . നേരത്തെ ആര്യനാട് ഡിപ്പോ അടച്ചിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് കോവിഡ് സ്ഥിതീകരിച്ചതോടെയായിരുന്നു ഇവിടം അടച്ചത്.
https://www.facebook.com/Malayalivartha



























