നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും; ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ജയഘോഷിന്റെ മൊഴി പുറത്ത്

യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്മാന് ജയഘോഷിനെ എൻഐഎ ചോദ്യംചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ .പുറത്ത്. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നു. സരിത്തിനൊപ്പമായിരുന്നു കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത്. പക്ഷേ ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞതു മാധ്യമങ്ങളിലൂടെയെന്നാണു ജയഘോഷിന്റെ മൊഴി.
ആത്മഹത്യയ്ക്കു ശ്രമിച്ച ജയഘോഷ് ശസ്ത്രക്രിയയ്ക്കു ശേഷം ഇപ്പോൾ വിശ്രമത്തിലാണ്. . ആശുപത്രിയിൽ എത്തിയാണു കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത്. മാനസികാഘാതം തുടരുന്നതിനാൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു മടങ്ങിയിരുന്നു . എന്നാൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. . ജയഘോഷിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്നും ആത്മഹത്യ നാടകമാണോയെന്നുമാണു കസ്റ്റംസിന്റെ സംശയം.
https://www.facebook.com/Malayalivartha



























