Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

വിമാനത്താവളത്തിന്റെ എല്ലാ സുരക്ഷാ മേഖലയിലും ഏജന്‍സികളുടെ അടുപ്പക്കാര്‍ ഉണ്ട്; ഇമിഗ്രേന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്. മേഖലകളില്‍ താല്‍പര്യക്കാരെ നിര്‍ത്തുന്നു; എതിര്‍ത്തക്കുന്നവരെ കള്ളക്കേസില്‍ കുടുക്കും; എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ ജീവനക്കാരന്‍ന്റെ വെളിപ്പെടുത്തൽ പുറത്ത്

20 JULY 2020 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികൾക്കും പങ്ക് ഉണ്ടെന്ന വെളിപ്പെടുത്തൽ പുറത്ത്. . എയര്‍ ഇന്ത്യ സാറ്റ്‌സിലെ മുന്‍ ജീവനക്കാരനാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ എല്ലാ സുരക്ഷാ മേഖലയിലും ഏജന്‍സികളുടെ അടുപ്പക്കാര്‍ ഉണ്ടെന്നും വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുകയാണ്. ഇമിഗ്രേന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്. മേഖലകളില്‍ താല്‍പര്യക്കാരെ നിര്‍ത്തുന്നുമുണ്ടെന്നും ആരോപണം ഉയർന്നിരിക്കുന്നു . ബിനോയ് ജേക്കബ് ഉള്‍പ്പെടെയുള്ള ഉന്നതരുടെ കീഴിലാണ് അനധികൃത ഇടപെടലുകള്‍ നടന്നിരുന്നത് . എന്നാൽ അത് എതിര്‍ത്തപ്പോള്‍ കള്ളക്കേസില്‍ കുടുക്കിയെന്നും എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ ജീവനക്കാരന്‍ പറഞ്ഞിരിക്കുന്നു .

എയര്‍ പോര്‍ട്ടിലെ ഓരോ മേഖലയും സെന്‍സിറ്റീവ് ആണെന്നും ഈ മേഖലകളിലെല്ലാം അവരുടേതായ ആളുകളെ തിരുകി കയറ്റുകയാണ് പതിവെന്നും ഇയാൾ പറഞ്ഞിരിക്കുന്നു . ബിനോയ് ജേക്കബിന് താല്‍പര്യമല്ലാത്തവരെ, അല്ലെങ്കില്‍ അവരുടെ കാര്യങ്ങളുമായി ബന്ധപ്പെടാന്‍ താല്‍പര്യമില്ലാത്തവരെ ഒഴിവാക്കി വിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയുടെ പഴയ പി.ആര്‍.ഒ. ആയിരുന്ന ഷിബു. ഇയാൾ ഇതുപോലൊരു കേസില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് പണ്ട് സസ്‌പെന്‍ഷനിലായത്. സിലികെയറിന്റെ സ്റ്റേഷന്‍ മാനേജരായിരുന്ന ബോബി ജോര്‍ജ് എന്നയാളെയും കേസില്‍ പെടുത്തുകയും ചെയ്തു . എതിരെ നില്‍ക്കുന്ന ആളുകളെ പരമാവധി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിനു ശേഷം അവര്‍ക്ക് താല്‍പര്യമുള്ള ആളുകളെ ഓരോ മേഖലയിലും തിരുകി കയറ്റും. ഇന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് യാതൊരു റോളുമില്ല. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാര്‍ക്കാണ് മുഴുവന്‍ റോളുമെന്നും ആ വെളിപ്പെടുത്തൽ . ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയുടെ തലപ്പത്ത് ഇങ്ങനെ ഒരാള്‍ ഇരുന്നാല്‍, ഓരോ അതീവ സുരക്ഷാമേഖലയിലും പോകേണ്ടത്‌ തീരുമാനിക്കുന്നത് ഇവരാണ്.മാത്രമല്ല ചില പെണ്‍കുട്ടികളെയും ഇദ്ദേഹം ട്രെയിനിങ്ങിനായി മുംബൈയിലേക്കും ഡല്‍ഹിക്കും കൊണ്ടുപോയിരുന്നു. എന്ത് ട്രെയിനിങ് ആണ് ഏത് ട്രെയിനിങ് ആണ് എന്നറിയില്ല. അന്ന് അവരുടെ ശമ്പളം എണ്ണായിരവും പതിനായിരവുമാണ് എന്നും -മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി .

ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയിലെ ജീവനക്കാരാണ് വിമാനത്താവളത്തിലെ പ്രധാനമായ കേന്ദ്രങ്ങളിലെല്ലാം ചുമതലയിലുണ്ടാകാറുള്ളത്. സാധാരണയായി എയര്‍ലൈനുകള്‍ അവരുടെ ജീവനക്കാരെ നിയമിക്കാറുണ്ട്. എന്നാല്‍ ജോലിഭാരം കാരണം ഇതിന്റെ സബ് കോണ്‍ട്രാക്ട് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍ക്ക് കൈമാറുന്നു. ഇത് മുതലാക്കി ചിലര്‍ അവിടെ ക്രമക്കേടുകള്‍ നടത്തുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത് . നേരത്തെ ബിനോയ് ജേക്കബിനെ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എന്‍.ഐ.എയും കസ്റ്റംസും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ജീവനക്കാരന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത് .മുന്‍പ് ബിനോയ് ജേക്കബ് ഉള്‍പ്പെടെയുള്ള ഉന്നതരുടെ നേതൃത്വത്തിനു കീഴില്‍ ഇത്തരത്തിലുള്ള അനധികൃത ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ അതീവ സുരക്ഷ മേഖലകളില്‍ ജീവനക്കാരെ തിരഞ്ഞെടുത്ത് നിയമിക്കുന്നു എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

പല മേഖലകളിലും കാര്‍ഗോ കോംപ്ലക്‌സില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആളുകള്‍ കടന്നു കയറുന്നു എന്ന് ആരോപണം ഉയരുമ്പോള്‍ അന്വേഷണം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളെ കൂടി കേന്ദ്രീകരിച്ച് മുന്നോട്ടു പോകുമെന്നാണ് സൂചന. ചില വനിത ജീവനക്കാരെ പരിശീലനത്തിന് എന്ന പേരില്‍ മുംബൈയിലും ഡല്‍ഹിയിലും കൊണ്ടുപോകുന്നുണ്ടെന്നും മുന്‍ജീവനക്കാരന്‍ ആരോപിച്ചു. സാധാരണയായി ട്രെയിനിങ് മൊഡ്യൂളില്‍ ഇങ്ങനെ ഒരു കാര്യമില്ല. പിന്നെ എന്തിനാണ് ഇങ്ങനെ കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും മുന്‍ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തൽ ഈ ഘട്ടത്തിൽ ഏറെ നിർണ്ണായകമാകുകയാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (46 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (1 hour ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (1 hour ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (8 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (8 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (8 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (8 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (8 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (9 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (9 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (9 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends