ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 70 കാരനിൽ പ്ലാസ്മ ചികിത്സ വിജയം കണ്ടു

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിതനായി കഴിഞ്ഞിരുന്ന 70 കാരനായ കുട്ടനാട് സ്വദേശിയില്‍ പ്ലാസ്മ ചികിത്സ വിജയം കണ്ടു. പ്ലാസ്മ തെറപ്പിയില്‍ രണ്ട് ഡോസ് കഴിഞ്ഞപ്പോള്‍ കോവിഡ് പരിശോധനഫലം നെഗറ്റിവ് ആയെന്ന് മെഡിക്കല്‍ കോളജ് പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു
ശ്വാസകോശത്തില്‍ അര്‍ബുദത്തിനുപുറമെ അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയും ന്യുമോണിയ, എ.ആര്.ഡി.എസ് എന്നിങ്ങനെ മൂര്‍ച്ഛിച്ച രോഗാവസ്ഥയും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇയാളുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്.
https://www.facebook.com/Malayalivartha



























