പാല് ഒഴുക്കികളയേണ്ട അവസ്ഥയില്‍ ക്ഷീരകര്ഷകന്, കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചരണം

പത്തനംതിട്ട ജില്ലയിലെ ക്ഷീരകര്‍ഷകനായ തെള്ളിയൂര്‍ തിരുവറ്റാല്‍ വിജയനെന്ന ചാക്കോ ഈപ്പന്(60) 2 പതിറ്റാണ്ടിലേറെയായി പശുവളര്‍ത്തലിലൂടെ ജീവനോപാധി കണ്ടെത്തിയിരുന്ന ആളാണ്. വിജയന് തന്റെ ഉപജീവനമാര്‍ഗം നഷ്ടമായ സ്ഥിതിയാണിപ്പോള്‍. വിജയന്റെ വീടിനു സമീപമുള്ളയാള്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ പ്രചാരണമാണ് കാരണം.
അടുത്തിടെ ഇവരുടെ ഒരു ബന്ധു വിദേശത്തുനിന്ന് എത്തി ക്വാറന്റീനില്‍ പോയിരുന്നു. അതിനു ശേഷം ആളുകള്‍ പാല് വാങ്ങാന്‍ വരാതായി. 5 പശുക്കളാണുള്ളത്. ദിവസം 30 ലീറ്റര്‍ പാല് വരെ ലഭിക്കും. ഇത് സൊസൈറ്റികളിലും വീടുകളിലും വിറ്റഴിച്ച് 1000 രൂപയോളം ലഭിച്ചിച്ചിരുന്നു. വീട്ടിലേക്കുള്ള ഏക വരുമാനമായിരുന്നു ഇത്.
കോവിഡ് പ്രതിസന്ധിയും തൊഴിലില്ലായ്മയും മൂലം വിദേശത്തുള്ള മകന് ടിജോയുടെ കാര്യവും ദുരിതത്തിലാണ്. വീട്ടാവശ്യത്തിനുള്ള പാല് എടുത്തിട്ട് ബാക്കിവരുന്നത് ഒഴുക്കിക്കളയേണ്ട അവസ്ഥയാണിപ്പോള്‍ എന്ന് വിജയന് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം 2 പശുക്കളെ വില്‍ക്കേണ്ടി വന്നു. ഒന്നര ലക്ഷത്തോളം രൂപ ഇതിനകം നഷ്ടമായി.
ആരോഗ്യ വകുപ്പില്‍ നിന്ന് കത്ത് നില്കിയാല് പാല് എടുക്കുന്നതിനു തടസ്സമില്ലെന്ന് ക്ഷീര വികസന വകുപ്പില്‍ വിവരം അറിയിച്ചപ്പോള്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പും കനിയുന്നില്ലെന്നാണ് വിജയന് പറയുന്നത്.
https://www.facebook.com/Malayalivartha



























