മകളെ പ്രണയിച്ചതിന് പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്കു വിവിധ വകുപ്പുകളിലായി 14 വര്‍ഷവും 10 മാസവും തടവും 31,500 രൂപ പിഴയും ശിക്ഷ.കേസിലെ രണ്ടാം പ്രതിയുടെ മകളുമായി പ്രണയത്തിലായിരുന്ന പാരിപ്പള്ളി കരിമ്പാലൂര്‍ സാഗരയില്‍ ഷാജിയെ യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നു മാരകായുധങ്ങളുമായി വീട്ടിലെത്തി ആക്രമിച്ചെന്നായിരുന്നു കുറ്റപത്രം.
പാരിപ്പള്ളി കരിമ്പല്ലൂര്‍ ചേരിയില്‍, പത്മാ നിവാസില്‍ പ്രവീണിനെ(50)യാണു കൊല്ലം അഡീഷനല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എ. സമീര്‍ ശിക്ഷിച്ചത്. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 5 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴ ഒടുക്കാതിരുന്നാല്‍ 11 മാസം കൂടി തടവ് അനുഭവിക്കണം.
2010 നവംബറിലായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച ഷാജിയുടെ അച്ഛന്‍ സോമനെയും അമ്മ സരളയെയും ഗര്‍ഭിണിയായ സഹോദരി സിന്ധുവിനെയും ആക്രമിച്ചു പരുക്കേല്‍പ്പിച്ചു.
പ്രവീണിനൊപ്പം കരിമ്പാലൂര്‍ ബിനു നിവാസില്‍ ബാബു, സരസ്വതി മന്ദിരത്തില്‍ ബാബുരാജ് (കൊച്ചുബേബി), സഹോദരന്‍ സുധീര്‍ (വലിയ ബേബി) എം.എസ്. സദനത്തില്‍ മധുസൂദനന്‍ പിള്ള എന്നിവര്‍ പങ്കാളികളായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
പാരിപ്പള്ളി എസ്‌ഐ എന്‍. ഗിരീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വി. വിനോദ്, എ. നിയാസ്, എസ്. ശാലിനി എന്നിവര്‍ ഹാജരായി.
ഒളിവില്‍ക്കഴിയുന്ന ബാബു, ബാബുരാജ്, സുധീര്‍ എന്നിവര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























