മുളവുകാട് വള്ളം മറിഞ്ഞുണ്ടായ അപകടം: കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ ശക്തം

എറണാകുളം മുളവുകാട് വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചുവിന്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. അതേസമയം സച്ചുവിനൊപ്പം വെള്ളത്തിൽ കാണാതായ കലൂര്‍ സ്വദേശി അഡ്വ.ശ്യാമിന് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
മുളവുകാട് സിസിലി ബോട്ടു ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. വള്ളത്തില്‍ ശ്യാമിനും സച്ചുവിനും ഒപ്പം കുമ്പളം സ്വദേശിയായ സുഹൃത്ത് ലിജോയും ഉണ്ടായിരുന്നു. വള്ളം മറിഞ്ഞതോടെ സച്ചുവും ശ്യാമും വെള്ളത്തില്‍ മുങ്ങി. ഇരുവരും മുങ്ങിപ്പോയതോടെ ലിജോ നീന്തി കരയിലെത്തുകയായിരുന്നു.
മുളവുകാട് പോലീസിന്റെയും ഫയര്‍ഫോഴ്സ് സ്കൂബ ടീമിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.
https://www.facebook.com/Malayalivartha



























