വനിതാ ജീവനക്കാര്‍ക്ക് സ്ഥാപനം ക്വാറന്റീന് സൗകര്യം ഒരുക്കാ തിരുന്നതിനാല്‍ മണിക്കൂറുകള്‍ പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നു!

കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയില്‍ ഒരു മാസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ രോഗിക്ക് 2 ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ അന്നു തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ കോവിഡ് വിഭാഗത്തിലേക്ക് മാറ്റി. പിറ്റേന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 38 ജീവനക്കാരോട് ക്വാറന്റീനില്‍ പോകണമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ക്വാറന്റീന് സൗകര്യം സ്ഥാപനം തന്നെ ഒരുക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ ഹോം ക്വാറന്റീനില്‍ പോകണമെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ ശുചീകരണ വിഭാഗത്തിലെ 5 വനിതാ ജീവനക്കാര്‍ക്ക് വീട്ടില്‍ ക്വാറന്റീനു സൗകര്യമില്ല എന്ന് അറിയിച്ചെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് പോകാന്‍ ഇടമില്ലാതെ ഇവര്‍ ആശ്രാമം മൈതാനത്ത് എത്തുകയായിരുന്നു.
8 മണി വരെ അവിടെ തുടര്‍ന്ന അവര്‍ മറ്റു വഴികളില്ലാതെ സ്വന്തം വീടുകളിലേക്ക് മടങ്ങി. നിലവില്‍ ഇവര്‍ വീടുകളില്‍ കഴിയുകയാണ്. ഇന്ന് ഇവരുടെ കോവിഡ് പരിശോധനാ ഫലം ലഭിച്ചേക്കും. സംഭവം സംബന്ധിച്ച് കലക്ടര്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.
അതിനിടെ കഞ്ചാവ് കേസില്‍ പിടിയിലായ യുവാവിനു കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലത്തെ എക്സൈസ് കോംപ്ലക്സ് അടച്ചു. ജീവനക്കാര്‍ എല്ലാവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 15-ാം തീയതി പള്ളിമുക്കില്‍ നിന്നു സിഐയുടെ നേതൃത്വത്തില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടികൂടിയ കാസര്‍കോട് സ്വദേശികളില്‍ ഒരാള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. പ്രതിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വന്ന ഉദ്യോഗസ്ഥരുടെ സ്രവ പരിശോധന ഇന്നു നടക്കും. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി പ്രതികളെ ജയില്‍ വകുപ്പിന്റെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























