ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അടച്ചു; ഡോക്ടർമാരുൾപ്പടെ 24 പേർ നിരീക്ഷണത്തിൽ

കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം അടച്ചു. അതേസമയം നിലവിൽ വാർഡിലുള്ള രോഗികൾ അവിടെ തന്നെ തടുക്കാരുമെന്നാണ് വിവരം.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജിലെ നഴ്സിന് രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
രണ്ട് ദിവസം മുമ്പ് നഴ്സ് ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. ഇതിനു പിന്നാലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർമാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും ഉൾപ്പടെ 24 പേരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha



























